2012, ജൂലൈ 25, ബുധനാഴ്‌ച

KVMS സമരപാതയില്‍

SC/ST വിദ്യാഭ്യാസ അവകാശ കണ്‍വെന്‍ഷന്‍ 24-7-2013 ബുധനാഴ്ച തിരുവനന്തപുരം YMCA ഹാളില്‍ നടന്നു.   KVMS സജീവമായി പങ്കുകൊണ്ടു.

പ്രൊഫെഷണല്‍ വിദ്യാഭ്യാസ മേഘലയിലെ SC/ST വിഭാഗങ്ങളുടെ പ്രാതിനിത്യം ഓരോ കൊല്ലവും കുറഞ്ഞു കുറഞ്ഞു വരുന്നതിനെപ്പറ്റി KVMS ഉള്‍പ്പെടെ വളരെയധികം സംഘടനകള്‍ ഉല്‍കണ്ഠപ്പെടുകയും ആയതിനെക്കുറിച്ച് സമഗ്രാന്വേഷണത്തിനു ആവശ്യംഉന്നയിക്കുകയുമുണ്ടായി.  ഈവിഷയത്തില്‍ കേരള  SC/ST കമ്മീഷനും പ്രത്യേകം പരാതി നല്‍കിയിരുന്നു. പരാതിയിലുന്നയിച്ച പ്രധാന വിഷയങ്ങള്‍

1.  SC/ST സീറ്റുകള്‍ ഇതര വിഭാഗങ്ങള്‍ക്ക് ക്രമവിരുദ്ധമായി കൈമാറിയ നടപടിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുക.

2.  SC/ST സീറ്റുകള്‍ ദേശീയ മാനദണ്ഡനനുസരിച്ച് 22% ആയി വര്‍ദ്ധിപ്പിക്കുക. (ഇപ്പോള്‍ ഇത് വെറും 8+2 =10%)

3.  സ്റ്റേറ്റ് മെരിറ്റിലുള്ള SC/ST വിഭാഗങ്ങള്‍ക്ക് സ്റ്റേറ്റ് മെരിറ്റില്‍ തന്നെ സീറ്റുനല്‍കുക.

4.  SC/ST സീറ്റുകള്‍ ഇതര വിഭാഗങ്ങള്‍ക്ക് കൈമാറുവാനുള്ള വ്യവസ്ഥകള്‍ റദ്ദാക്കുക.
തുടങ്ങിയവയാണ്.

കേരള  SC/ST കമ്മീഷന്‍ പരാതിയെക്കുറിച്ച് വിശദമായി പഠിക്കുകയും SC/ST സീറ്റുകള്‍ കൈമാറ്റം ചെയ്തതായി ബോദ്ധ്യപ്പെടുകയും ചെയ്തതിന്‍റെ വെളിച്ചത്തില്‍ വിജിലന്‍സ് അന്വേഷണത്തിനു ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ഈ ഉത്തരവ് റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്.

കണ്‍വെന്‍ഷന്‍ കേരള  SC/ST കമ്മീഷനെ ദുര്‍ബലപ്പെടുത്തുന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധിക്കുകയും വിദ്യാഭ്യാസ ഗ്രാന്റുകള്‍ നല്‍കുന്നതിലെ വിവേചനം അവസാനിപ്പിക്കുവാനും സ്വാശ്രയ മേഘലയില്‍ നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുവാനും ആവശ്യപ്പെടുകയുണ്ടായി. ശ്രീ. എം. ഗീതാനന്ദന്‍ മുഖ്യ പ്രഭാഷണം നടത്തിയ കണ്‍വന്‍ഷനില്‍ സര്‍വശ്രീ. കുമാരദാസ്, ടി. എ. രാധാകൃഷ്ണന്‍, ഡോ. എന്‍. വി. ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. എം. നാരായണന്‍ അദ്ധ്യക്ഷം വഹിച്ചു.
  



പട്ടികജാതി വികസന വകുപ്പുമന്ത്രി ശ്രീ. അനിൽകുമാറിന്റെ വീട്ടുപടിക്കൽ ധർണ്ണ 
(22 - 5 - 2013 ബുധനാഴ്ച്ച)


ബഹു.പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി. ശ്രീ. അനിൽകുമാർ  അവർകളൂടെ വീട്ടുപടിക്കലേയ്ക്കു കെ.വി.എം.എസ്സിന്റെയും ഫെഡറേഷൻ ഓഫ് എസ്സി/എസ്റ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ 22 - 5 - 2013 ബുധനാഴ്ച്ച  മാർച്ചും ധർണ്ണയും നടത്തി.  ശ്രീ. അനിൽകുമാർ  അവർകൾ ഈഴവ തണ്ടാൻ സമുദായത്തെ പട്ടികജാതിയിൽപ്പെടുത്തി സർട്ടിഫിക്കറ്റ് നൽകുവാൻ കീർത്താഡ് ഡയരക്റ്റർക്ക്  വാക്കാൽ നിർദ്ദേശം നൽകിയതിനെതിരെയും പട്ടികജാതി ലിസ്റ്റ് അട്ടിമറിക്കുവാൻ നടത്തിന്ന ശ്രമങ്ങൾക്കെതിരെയും  പ്രതിഷേധം പ്രകടിപ്പിക്കുവാൻ  അദ്ദേഹത്തിന്റെ ഔദ്യോഗിക  വസതിയിലേക്ക് കെ.വി.എം.എസ്സിന്റെയും ഫെഡറേഷൻ ഓഫ് എസ്സി/എസ്റ്റിയുടെയും പ്രവർത്തകർ മാർച്ചും ധർണ്ണയും നടത്തുകയുണ്ടായി. മഹാസഭ ജനറൽ സെക്രട്ടറി ശ്രീ. കെ.ഗോപാലൻ ധർണ്ണയെ അഭിസംബോധന ചെയ്തു.  മഹാസഭ പ്രസിഡന്റ് ശ്രീ. ഡോ.ശശിധരൻ അവർകളും മറ്റു പ്രവർത്തകരും സജീവമായി ധർണ്ണയിൽ പങ്കെടുത്തു.



SC/ST വിദ്യാഭ്യാസ വികസനസമിതി: സേവ് SCP-TCP കാമ്പയിന്‍ - പ്ലാനിംഗ് ബോര്‍ഡ് മുമ്പാകെ പ്രതിഷേധ മാര്‍ച്ച് - 25-7-12 










·         

22-8-2012 : ബഹു.കേന്ദ്ര മന്ത്രി. ശ്രീ. കെ.വി.തോമസ് അവർകളൂടെ വീട്ടുപടിക്കലെയ്ക്കു കെ.വി.എം.എസ്സിന്റെ  മാർച്ചു് : 


ബഹു.കേന്ദ്ര മന്ത്രി. ശ്രീ. കെ.വി.തോമസ് അവർകളൂടെ വീട്ടുപടിക്കലെയ്ക്കു കെ.വി.എം.എസ്സിന്റെയും ഫെഡറേഷൻ ഓഫ് എസ്സി/എസ്റ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ  മാർച്ചു് നടത്തി.  ശ്രീ. കെ.വി.തോമസ്  അവർകൾ കുടുംബി സമുദായത്തെ പട്ടികജാതിയിൽ പെടുത്തുവാൻ ശുപാർശ ചെയ്യമെന്ന് വാക്കുനൽകിയതിനെതിരെയും പട്ടികജാതി ലിസ്റ്റ് അട്ടിമറിക്കുവാൻ നടത്തിന്ന ശ്രമങ്ങൾക്കെതിരെയും  പ്രധിഷേധം പ്രകടിപ്പിക്കുവാൻ  അദ്ദേഹത്തിന്റെ തോപ്പുമ്പടിയിലെ വീട്ടിലേക്ക് പ്രവർത്തകർ മാർച്ചും ധർണ്ണയും നടത്തുകയുണ്ടായി. മഹാസഭ പ്രസിഡന്റ് ശ്രീ. ഡോ.ശശിധരൻ അവർകൾ  ധർണ്ണ ഉത്ഘാടനം ചെയ്തു.





മഹാസഭ പ്രസിഡന്റ്  ഡോ.ശശിധരൻ അവർകൾ  ധർണ്ണ ഉത്ഘാടനം ചെയ്യുന്നു.



മഹാസഭ ജന: സെക്രട്ടറി ശ്രീ. കെ. ഗോപാലന്‍       അവർകൾ  ധർണ്ണ അഭിസംബോധന ചെയ്യുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ