2012, ഓഗസ്റ്റ് 8, ബുധനാഴ്‌ച

ആര്‍കൈവ്

AKVMS - KVMS ലയനം  (2-1-2013)


 

 

ശാഖാ വാർത്തകൾ 



1.     KVMS തോട്ടക്കാട് 37-)o നമ്പര്‍ ശാഖ 

നേത്രുത്വ പരിശീലന കളരി (29-5-12) 


തോട്ടക്കാട്, കോട്ടയം 37-)o നമ്പര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ഒരു  നേത്രുത്വ പരിശീലന കളരി 29-5-12 ഞായറാഴ്ച്ച മാങ്ങാനം ജ്യോതിസ് ഭവനത്തില്‍ വച്ച് സംഘടിപ്പിക്കുകയുണ്ടായി .  ശാഖാ പ്രസിഡന്റ് ശ്രീ. ശ്രീധരന്‍ കൊല്ലാടിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ  പരിശീലന കളരി മഹാസഭ പ്രസിഡന്റ് ഡോ. എന്‍.വി.ശശിധരന്‍ ഉത്ഘാടനം ചെയ്തു. ശ്രീ. ടി. കെ ശിവശങ്കരന്‍ (മഹാസഭ ഭരണ ഘടനാ പരിഷ്കരണ സമിതി മെമ്പര്‍ ) നയിച്ച  പരിശീലന കളരിയില്‍ സര്‍വശ്രീ. കെ. ഗോപാലന്‍ (മഹാസഭ ജനറല്‍ സെക്രട്ടറി), ഏ. കെ. രാജന്‍  (മഹാസഭ മുന്‍ ജനറല്‍ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി മെമ്പറും), എസ് . നാരായണന്‍ (സംസ്ഥാനകമ്മിറ്റി മെമ്പര്‍ ), വി. എന്‍. കുട്ടപ്പന്‍ (സംസ്ഥാനകമ്മിറ്റി മെമ്പര്‍ ) തുടങ്ങിയവര്‍ ക്ലാസ്സ് നയിച്ചു.  ശ്രീ. സജി തായ്മംഗലം സ്വാഗതവും ശ്രീ. പി. എന്‍. മണി നന്ദിയും പറഞ്ഞു.
 
 ശ്രീ. കെ. ഗോപാലന്‍ (മഹാസഭ ജനറല്‍ സെക്രട്ടറി) സദസിന്റെ അഭിവാദ്യം ഏറ്റുവാങ്ങുന്നു.


ശ്രീ. ടി. കെ ശിവശങ്കരന്‍ (മഹാസഭ ഭരണ ഘടനാ പരിഷ്കരണ സമിതി മെമ്പര്‍ ) പരിശീലന കളരി നയിക്കുന്നു.



ശ്രീ. ഏ. കെ. രാജന്‍  (മഹാസഭ മുന്‍ ജനറല്‍ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി മെമ്പറും) ക്ലാസ്സ് എടുക്കുന്നു.

 ശ്രീ. എസ് . നാരായണന്‍   ( സംസ്ഥാന കമ്മിറ്റി മെമ്പര്‍ ) ക്ലാസ്സ് എടുക്കുന്നു.
 
 ശ്രീ. വി. എന്‍. കുട്ടപ്പന്‍ (സംസ്ഥാനകമ്മിറ്റി മെമ്പര്‍ )ക്ലാസ്സ് എടുക്കുന്നു.


 ശ്രീ. കെ. ഗോപാലന്‍ (മഹാസഭ  ജനറല്‍ സെക്രട്ടറി) ക്ലാസ്സ് എടുക്കുന്നു.
ശ്രീ. കെ. ഗോപാലന്‍ (മഹാസഭ  ജനറല്‍ സെക്രട്ടറി) ക്ലാസ്സ് എടുക്കുന്നു.





 








2.              പള്ളിപ്പുറം ശാഖ നമ്പര്‍ -16 
                 വാര്‍ഷീക സമ്മേളനം 2-12-2012

 സെക്രട്ടറി ശ്രീ.ഗോപിദാസ് റിപ്പോര്‍ട്ടവതരിപ്പിക്കുന്നു 
 സദസിലൊരു ഭാഗം 
 മഹാസഭ പ്രസിഡന്റ്  ഡോ . ശശിധരന്‍ യോഗം ഉത്ഘാടനം ചെയ്യുന്നു.
 സംസ്ഥാന  കമ്മിറ്റി മെമ്പര്‍ ശ്രീ. എസ. നാരായണന്‍  സംസാരിക്കുന്നു.
പ്രസീഡിയം 

3.         കായിപ്പുറം 38 -​‍ാം നമ്പർ ശാഖാവാര്‍ഷീകം 


ശാഖ പ്രസിഡന്റ് ശ്രീ .എം. സി. പുരുഷന്‍ പതാക ഉയര്‍ത്തുന്നു.
സ്വാഗതം - ശ്രീ. പി. കെ. പളനി ശാഖ സെക്രട്ടറി .
ഉത്ഘാടനം-ശ്രീമതി.ദീപ അജിത്കുമാര്‍ (പ്രസിഡന്റ് മുഹമ്മ പഞ്ചായത്ത്)
ആശംസ - ശ്രീമതി. അമ്മുക്കുട്ടി ടീച്ചര്‍ , ഹെഡ് മാസ്റ്റര്‍ ചാരമംഗലം ഹൈസ്കൂള്‍ 
ആശംസ - ശ്രീ. ലിജു പറവൂര്‍ , കെ.വി.എം.എസ്  യുവജന നേതാവ് .
ആശംസ - ശ്രീ. ടി. സി. മഹീധരന്‍, മെമ്പര്‍ 4-)0 വാര്‍ഡ്‌ , മുഹമ്മ പഞ്ചായത്ത് .

ആശംസ - ശ്രീ. കൃഷ്ണന്‍ വയലാര്‍ ,  ജോ. സെക്രട്ടറി, കെ.വി. എം. എസ് .

 

 സദസ് 

 

4.           അര്‍ത്തുങ്കല്‍ - അറവുകാട്ട്  ശാഖായോഗങ്ങളുടെ  സംയുക്തകുടുംബസംഗമം 21-10-2012    

ഉത്ഘാടനം - ഡോ. എന്‍. വി. ശശിധരന്‍ , പ്രസിഡന്റ്  കെ. വി. എം. എസ് .

സദസ് 
ആശംസ - ശ്രീ. കെ. ഗോപാലന്‍, ജന: സെക്രട്ടറി , കെ. വി. എം. എസ് .
ആശംസ - ശ്രീ. കൃഷ്ണന്‍കുട്ടി 
ശ്രീ. എന്‍. വിജയന്‍. ജോ: സെക്രട്ടറി കെ. വി. എം. എസ് .  ഭദ്രദീപം കൊളുത്തുന്നു. 




5.              വെള്ളൂര്‍ (പാമ്പാടി)  ശാഖ വീണ്ടും സജീവം 


 കേരള വേലന്‍ മഹാസഭ ജന: സെക്രടറി ശ്രീ. കെ. ഗോപാലന്‍ MA B.Ed സമ്മേളനം ഉത്ഘാടനം ചെയ്യുന്നു.


 കേരള വേലന്‍ മഹാസഭ സംസ്ഥാന കമ്മിറ്റി മെമ്പറും, വൈക്കം താലൂക്ക്  പ്രസിഡന്റ്ുമായ  ശ്രീ. കുട്ടപ്പന്‍ കോതനല്ലൂര്‍ ആശംസാ പ്രസംഗം നടത്തുന്നു.

  ഡോ. പൊന്നമ്മ ശശിധരന്‍ ആശംസാ പ്രസംഗം നടത്തുന്നു.
 
 
 സദസ്സില്‍ നിന്നും 



6.                 വാളകം (മൂവാറ്റുപുഴ താലൂക്ക് ) 70

വാളകം (മൂവാറ്റുപുഴ താലൂക്ക് ) ശാഖ നമ്പര്‍ - 70 ന്റെ വാർഷീക പൊതുയോഗവും തിരെഞ്ഞെടുപ്പും19-8- 2012 ഞായറാഴ്ച്ച വാളകം അമ്പലംപടി ക്ഷീരോത്പാദക സഹകരണസംഘം ആഡിറ്റൊറിയത്തില്‍ വച്ച് ശാഖാ പ്രസിഡന്റ്  ശ്രീമതി. കുമാരി പ്രഭാകരന്‍ അവര്‍കളുടെ   അദ്ധ്യക്ഷതയിൽ കൂടുകയുണ്ടായി.  മഹാസഭ പ്രസിഡന്റ്‌ ഡോ. എൻ.വി.ശശിധരൻ അവർകൾ യോഗം ഉത്ഘാടനം ചെയ്തു. ശാഖായോഗാംഗളുടെയും കുടുംബാംഗങ്ങളുടെയും  മൊത്തം സാന്നിദ്ധ്യം കൊണ്ടു സമ്പന്നമായ യോഗത്തില്‍  ശാഖാസെക്രട്ടറി ശ്രീ. കെ. വി. രാജീവ് സ്വാഗതം ആശംസിച്ചു. ഏകോപന സമിതി ജനറല്‍ കണ്‍വീനര്‍ ശ്രീ. പി. എന്‍. സുകുമാരന്‍ അവർകൾ മുഖ്യപ്രഭാഷണം നടത്തി.   ശ്രീ. ആര്‍ . രാമന്‍ (കേരള വേലന്‍ മഹാസഭ സംസ്ഥാന കമ്മിറ്റി മെമ്പര്‍ )   അവർകൾ, ശ്രീ. പി. കെ. ശശി (കേരള വേലന്‍ മഹാസഭ സംസ്ഥാന കമ്മിറ്റി മെമ്പര്‍ )   അവർകൾ, ശ്രീ. പി. എ. ശിവദാസന്‍ (കേരള വേലന്‍ മഹാസഭ താലൂക്ക്  കമ്മിറ്റി പ്രസിഡന്റ്)   അവർകൾ, ശ്രീ. സി. കെ. ഗോപി (കേരള വേലന്‍ മഹാസഭ താലൂക്ക്  കമ്മിറ്റി സെക്രടറി )   അവർകൾ എന്നിവര്‍ ആശംസകള്‍  അര്‍പ്പിച്ചു. 





 






 

 








7.                 ആഞ്ഞിലിപ്പാലം (ചേർത്തല) 15

ആഞ്ഞിലിപ്പാലം (ചേർത്തല) 15 -​‍ാം നമ്പർ ശാഖയുടെ വാർഷീക പൊതുയോഗവും തിരെഞ്ഞെടുപ്പും 5-8-12 ഞായറാഴ്ച്ച ആഞ്ഞിലിപ്പാലത്തിനു സമീപം ശ്രീ. പുഷ്കരൻ അവർകളുടെ വസതിയിൽ വച്ച് മഹാസഭ പ്രസിഡന്റ്‌ ഡോ. എൻ.വി.ശശിധരൻ, ജന: സെക്രട്ടറി. ശ്രീ. കെ ഗോപാലൻ എന്നിവരുടെ മഹനീയ സാന്നിദ്ധ്യത്തിൽ ശ്രീ. പുഷ്കരൻ അവർകളുടെ അദ്ധ്യക്ഷതയിൽ കൂടുകയുണ്ടായി. മഹാസഭ പ്രസിഡന്റ്‌ ഡോ. എൻ.വി.ശശിധരൻ അവർകൾ യോഗം ഉത്ഘാടനം ചെയ്തു. ശാഖായോഗാംഗളുടെയും കുടുംബാംഗങ്ങളുടെയും  മൊത്തം സാന്നിദ്ധ്യം കൊണ്ടു സമ്പന്നമായ യോഗം ശാഖാസെക്രട്ടറി ശ്രീമതി. ഗീതാകുമാരി  അവർകൾ അവതരിപ്പിച്ച റിപ്പോർട്ടും മഹാസഭ ആഡിറ്റർ ശ്രീ. കെ സുകുമാരൻ അവർകൾ അവതരിപ്പിച്ച 35481 രൂപ വരവും 34135 രൂപ ചിലവും 1353 രൂപ നീക്കിയിരുപ്പുമുള്ള കണക്കും പാസ്സാക്കി. 2012-13 സാമ്പത്തീക വർഷത്തിലേക്ക് ശ്രീ. കാർത്തികേയൻ (പ്രസിഡന്റ്), ശ്രീ.വിശ്വം ബരൻ (വൈസ്. പ്രസിഡന്റ്), ശ്രീമതി. ഗീതാകുമാരി (സെക്രട്ടറി), ശ്രീ.അനിൽ കുമാർ (ജൊ. സെക്രട്ടറി), ശ്രീ.പുഷ്കരൻ (ഖജാൻ ജി), സർവശ്രീ.രമേശൻ, ബിജു, രഘു, ഷേർലി എന്നിവർ കമ്മിറ്റി അംഗങ്ങളുമായ ഭരണസമിതിയെ തിരഞ്ഞെടുത്തു. മഹാസഭ ജന: സെക്രട്ടറി ശ്രീ. കെ. ഗോപാലൻ അവർകൾ പുതിയ ഭരണസമിതിക്ക് ആശംസകൾ അർപ്പിച്ചു.












8.                 അരീപ്പറമ്പ് (ചേർത്തല) 231

അരീപ്പറമ്പ് (ചേർത്തല) 231 -)o നമ്പർ ശാഖ ഉത്ഘാടനം ചെയ്തു.


അരീപ്പറമ്പ് (ചേർത്തല) 231 -​‍ാം നമ്പർ ശാഖ ഉത്ഘാടനം ചെയ്തു. സമുദായാംഗങ്ങളുടെ ഒരു കൂട്ടായ്മയും ശാഖ രൂപീകരണ ആലോചനായോഗവും   22-7-12 ഞായറാഴ്ച്ച അരീപ്പറമ്പിൽ  ശ്രീ. പ്രേംജിത് ലാൽ അവർകളുടെ വസതിയിൽ വച്ച് അദ്ദേഹത്തിന്റെ  അദ്ധ്യക്ഷതയിൽ കൂടുകയുണ്ടായി. മഹാസഭ ജന: സെക്രട്ടറി. ശ്രീ. കെ ഗോപാലൻ അവർകൾ യോഗം ഉത്ഘാടനം ചെയ്തു. ശാഖായോഗാംഗളുടെയും കുടുംബാംഗങ്ങളുടെയും  മൊത്തം സാന്നിദ്ധ്യം കൊണ്ടു സമ്പന്നമായിരുന്നു യോഗം. തുടർന്ന്‌ ആരോഗ്യകരമായ ആശയവിനിമയങ്ങളെ തുടർന്ന്‌ ശ്രീ. അരവിന്ദൻ ശാഖാരൂപീകരണ പ്രമേയം അവതരിപ്പിക്കുകയും ശ്രീ. സുധി ആയതിനെ പിന്താങ്ങുകയും ചെയ്തു. 2012-13 സാമ്പത്തീക വർഷത്തിലേക്ക് ശ്രീ. അരവിന്ദൻ (പ്രസിഡന്റ്), ശ്രീ.സുധി (വൈസ്. പ്രസിഡന്റ്), ശ്രീ. പി. എൻ. പ്രേംജിത് ലാൽ (സെക്രട്ടറി), ശ്രീമതി.കൈരളി മണിയപ്പൻ (ജൊ. സെക്രട്ടറി), ശ്രീ.ഗോപാലകൃഷ്ണൻ(ഖജാൻ ജി), സർവശ്രീ. നടരാജൻ, രഞ്ജിത്ത്,മുരളി, ഇന്ദിര വിജയൻ എന്നിവർ കമ്മിറ്റി അംഗങ്ങളുമായ ഭരണസമിതിയെ തിരഞ്ഞെടുത്തു.
ശ്രീ. പി. എൻ. പ്രേംജിത് ലാൽ (സെക്രട്ടറി)



 10.      പള്ളൂരുത്തി ശാഖ സംസ്ഥാന കമ്മിറ്റിയ്ക്കു സ്വീകരണം നല്‍കി 17-6-2012

 ബഹു:  മന്ത്രി കെ . ബാബു അവര്‍കള്‍ ആശംസനേരുന്നു 

ശ്രീ പ്രദീപ്‌  പള്ളൂരുത്തി മഹാസഭ പ്രസിഡന്റിനെ ആദരിക്കുന്നു.

മഹാസഭ  സെക്രട്ടറിയുടെ  മറുപടി പ്രസംഗം
 പ്രദീപ്‌പള്ളൂരുത്തി ആശംസനേരുന്നു.


 11.      തൈക്കാട്ടുശേരി 16-)o നമ്പര്‍ ശാഖയുടെ പുസ്തകവിതരണവും മഹാസഭ നേതാക്കള്‍ക്ക്   സ്വീകരണവും 03-06-2012

KVMS 16þmw നംബര്‍ തൈക്കാട്ടുശ്ശേരി ശാഖയുടെ ആഭിമുഖ്യത്തില്‍ പുസ്തക വിതരണം മഹാസഭ പ്രസിഡന്‍റ് ഡോ.എന്‍.വി.ശശിധരന്‍ 3-/6/2012 ല്‍ നിര്‍വഹിച്ചു. ശാഖ പ്രസിഡന്‍റ് ശ്രീ.സുകുമാരന്‍ അദ്ധ്യക്ഷം വഹിച്ചു. ശാഖ സെക്രട്ടറി ശ്രീ. രാജേഷ് സ്വാഗതവും ജോയിന്‍റ് സെക്രട്ടറി ശ്രീ. അനൂപ്‌ കൃതജ്ഞതയും പറഞ്ഞു.  


     










അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ