2017, ജനുവരി 30, തിങ്കളാഴ്‌ച

2017 ജനുവരി മുതല്‍

16-11-2017

ദേവസ്വം ബോർഡ് നിയമനങ്ങളിൽ SC/STസംവരണം 12% ആയി ഉയർത്തിയ സർക്കാർ നടപടി സ്വാഗതാർഹം. സംവരണ വിഭാഗത്തിന്റെ വിഹിതം സംവരണേതര വിഭാഗത്തിന് നൽകിയത് പ്രതിഷേധാർഹം .
        സാമ്പത്തിക സംവരണം തെറ്റായ ഒരാശയമാണ്. അത് ഭരണഘടനയിലെ സംവരണ തത്ത്വത്തോട് ചേർന്നു പോകുന്ന ഒന്നല്ല.സംവരണം മുന്നോട്ടുവയ്ക്കുന്നത് പ്രാതിനിധ്യാവകാശ ത്തിന്റെ പ്രശ്നമാണ്, അല്ലാതെ സംവരണ വിഭാഗങ്ങളിലെ ദാരിദ്ര്യത്തിന്റെ പ്രശ്നമല്ല. സവർണ്ണ വിഭാഗങ്ങളിലും സംവരണ വിഭാഗങ്ങളിലും ദാരിദ്ര്യം നിലനിൽക്കുന്നുണ്ട്. സവർണ്ണ വിഭാഗങ്ങളിൽ ഉള്ളതിന്റെ പല മടങ്ങ് ദാരിദ്ര്യവും പിന്നോക്കാവസ്ഥയും ദളിത് വിഭാഗങ്ങളിൽ ഇപ്പോഴുമുണ്ട്. അത് സംവരണം കൊണ്ട് പരിഹരിക്കാനാവുന്ന ഒന്നല്ല. രാഷ്ട്രീയ ജനാധിപത്യത്തോടൊപ്പം വരേണ്ട സാമ്പത്തിക ജനാധിപത്യത്തിന്റെ അഭാവത്തിൽ ദാരിദ്ര്യം പരിഹൃതമാവില്ല എന്നതാണ് യാഥാർത്ഥ്യം. ഭരണഘടനയിലെ സംവരണ തത്ത്വത്തിന് അടിസ്ഥാനം സാമൂഹ്യനീതിയാണ്.അതിനെ ദാരിദ്ര്യവുമായി കൂട്ടിയിണക്കുന്നത് ശരിയല്ല

14-11-2017

 ദിവംഗതയായി


KVMS സംസ്ഥാന കമ്മിറ്റി മെമ്പര്‍ ശ്രീ. കുട്ടപ്പന്‍ കൊതനല്ലൂരിന്റെ ഭാര്യയും, കേരള വേലന്‍ മഹിളാ ഫെഡറേഷന്‍റെ  (KVMF) ആദ്യ സംസ്ഥാന പ്രസിഡന്റുമായിരുന്ന വി. എ. സരസമ്മ ഇന്നുരാവിലെ 7 മണിക്ക് ദിവംഗതയായി. സംസ്കാരം നാളെ രാവിലെ 10 മണിക്ക് കോതനല്ലൂര്‍, വേലന്‍പറമ്പില്‍ വീട്ടുവളപ്പില്‍.  
അനുശോചനം അറിയിക്കേണ്ട ഫോണ്‍ നമ്പരുകള്‍
1. കുട്ടപ്പന്‍ കോതനല്ലൂര്‍ - 9946299717
2. M.S.ബാഹുലേയന്‍ (ജന: സെക്രട്ടറി) - 9446491682
3. ദീപു കോതനല്ലൂര്‍ (മകന്‍) - 9846637772
KVMS FRATERNITY യുടെ ആദരാഞ്ജലികള്‍!


12-11-2017
 KVMF സംസ്ഥാന ജോ. സെക്രട്ടറി ശ്രീമതി. വി. കെ. തങ്കമ്മ സോമന്‍റെ നേതൃത്വത്തിലുള്ള SSHG കാരിത്താസ് ഗ്രൂപ്പ് നം. 3 യുടെ 44-)മത് മീറ്റിംഗ് കാരിത്താസ് ഹരിദാസിന്റെ വസതിയില്‍ നടന്നു.  SSHG ചീഫ്  കോര്‍ഡിനേറ്റര്‍ ശ്രീ. വി.  എന്‍.  സോമന്‍  മുഖ്യാതിഥി ആയിരുന്നു.


 12-11-2017
KVMS കോട്ടയം താലൂക്ക് കമ്മിറ്റിയുടെ കീഴിലുള്ള നം. 195 വെള്ളൂര്‍ ശാഖ കരയോഗം 12/11/17 ഞായറാഴ്ച ശാഖ പ്രസിഡന്റ് ശ്രീ. സി.  കെ. പ്രഭാകരന്‍ അവര്‍കളുടെ അദ്ധ്യക്ഷതയില്‍ കൂടി.  KVMS  താലൂക്ക് പ്രസിഡന്റ് ശ്രീ. കുഞ്ഞ്‌, താലൂക്ക് സെക്രട്ടറി ശ്രീ. രാജേഷ്, KVYF പ്രസിഡന്റ് ശ്രീ. അരുണ്‍ ദേവ് തുടങ്ങിയവര്‍ സംസാരിച്ചു.



 11-11-2017
കേരള വേലന്‍ മഹിളാ ഫെഡറേഷന്‍ 30-)o സംസ്ഥാന സമ്മേളനം 11-11-2017 ശനിയാഴ്ച ചേര്‍ത്തല  ടി.ജി. ശാരദാമ്മ നഗറില്‍ (ഗവ: ബോയിസ് ഹൈസ്കൂള്‍ ആഡിറ്റൊറിയം) വച്ച് KVMF സംസ്ഥാന പ്രസിഡന്റ് ഡോ. പൊന്നമ്മ ശശിധരന്‍ അവര്‍കളുടെ അദ്ധ്യക്ഷതയില്‍ കൂടി. കേരള വേലന്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരന്‍ സമ്മേളനം ഉത്ഘാടനം ചെയ്തു. കേരള വേലന്‍ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ. എം. എസ്. ബാഹുലേയന്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജോ. സെക്രട്ടറി ശ്രീമതി. എസ്. ഓമന അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ശ്രീമതി. സരസ്വതി മോഹന്‍ സ്വാഗതവും തുടര്‍ന്ന്‍  റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സംസ്ഥാന ഖജാന്‍ജി ശ്രീമതി.ഷെല്‍ജി പോയ വര്‍ഷത്തെ കണക്ക് അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്കു ശേഷം കണക്കും റിപ്പോര്‍ട്ടും സമ്മേളനം പാസാക്കി. കേരള വേലന്‍ മഹാസഭ ചേര്‍ത്തല താലൂക്ക് പ്രസിഡന്റ് ശ്രീ. ശങ്കു ചേര്‍ത്തല വരണാധികാരിയായി നടത്തിയ തിരഞ്ഞെടുപ്പില്‍ ഡോ. പൊന്നമ്മ ശശിധരന്‍ പ്രസിഡന്റായും, ശ്രീമതി. എസ്. ഓമന സെക്രട്ടറിയായും, ശ്രീമതി.ഷെല്‍ജി ഖജാന്‍ജിയായും ഉള്ള 15അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു. പുതിയ ഭരണ സമിതിക്ക്  കേരള വേലന്‍ മഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. എ. ജി. സുഗതന്‍, കേരള വേലന്‍ മഹാസഭ സംസ്ഥാന ജോ. സെക്രട്ടറി ശ്രീ. വി. എന്‍. സോമന്‍,  KVYF സംസ്ഥാന പ്രസിഡന്റ് ശ്രീ. എസ്. അരുണ്‍ ദേവ്,  KVYF സംസ്ഥാന സെക്രട്ടറി എസ്. അനീഷ്‌, കരിമണ്ണൂര്‍ പഞ്ചായത്ത് മെമ്പര്‍ ശ്രീ. ശിവന്‍കുട്ടി,  KVMF ചേര്‍ത്തല താലൂക്ക്  പ്രസിഡന്റ് ശ്രീമതി.പ്രീത അനില്‍കുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സംസ്ഥാന ജോ. സെക്രട്ടറി ശ്രീമതി. വി. കെ. തങ്കമ്മ സോമന്‍ കൃതജ്ഞത രേഖപ്പെടുത്തി. 3  മണിയോടെ യോഗം  സമംഗളം പര്യവസാനിച്ചു. 


 
  
KVMF സംസ്ഥാന പ്രസിഡന്റ് ഡോ. പൊന്നമ്മ ശശിധരന്‍  പതാകയുയര്‍ത്തുന്നു.
 
 റെജിസ്ട്രേഷന്‍
  
കേരള വേലന്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരന്‍ സമ്മേളനം ഉത്ഘാടനം ചെയ്തു.
 





 കേരള വേലന്‍ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ. എം. എസ്. ബാഹുലേയന്‍ മുഖ്യ പ്രഭാഷണം നടത്തി.
 സദസ്
 KVMF സംസ്ഥാന പ്രസിഡന്റ് ഡോ. പൊന്നമ്മ ശശിധരന്‍ അവര്‍കളുടെ അദ്ധ്യക്ഷപ്രസംഗം

ചര്‍ച്ച

 കേരള വേലന്‍ മഹാസഭ ചേര്‍ത്തല താലൂക്ക് പ്രസിഡന്റ് ശ്രീ. ശങ്കു ചേര്‍ത്തല വരണാധികാരിയായി നടത്തിയ തിരഞ്ഞെടുപ്പ് 

9-11-2017
പട്ടികജാതി/പട്ടികവര്‍ഗ്ഗ സംയുക്ത സമിതി കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം തിരുനക്കര മൈദാനത്ത് വച്ച് KPMSന്‍റെ ഭൂ അധിനിവേശ യാത്രയ്ക്ക് സ്വീകരണം നല്‍കി. ഒരു റിപ്പോര്‍ട്ട്




  പട്ടികജാതി/പട്ടികവര്‍ഗ്ഗ സംയുക്ത സമിതിസംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ശശിധരന്‍ ജാഥ ക്യാപ്റ്റന്‍ ശ്രീ. തുറവൂര്‍ സുരേഷിനെ സ്വീകരിക്കുന്നു.


 പട്ടികജാതി/പട്ടികവര്‍ഗ്ഗ സംയുക്ത സമിതി ജില്ലാ പ്രസിഡന്റ് ശ്രീ. പ്രസന്നന്‍
ജാഥ ക്യാപ്റ്റന്‍ ശ്രീ. തുറവൂര്‍ സുരേഷിനെ സ്വീകരിക്കുന്നു.
  പട്ടികജാതി/പട്ടികവര്‍ഗ്ഗ സംയുക്ത സമിതി താലൂക്ക് സെക്രട്ടറി ശ്രീ. സജി തായമംഗലം
ജാഥ ക്യാപ്റ്റന്‍ ശ്രീ. തുറവൂര്‍ സുരേഷിനെ സ്വീകരിക്കുന്നു.
5-11-2017

KVMS കോട്ടയം താലൂക്ക് കമ്മിറ്റിയുടെ കീഴിലുള്ള നം. 37 തോട്ടക്കാട്  ശാഖ വാര്‍ഷികം 5/11/17 ഞായറാഴ്ച ശാഖ പ്രസിഡന്റ് ശ്രീ. അനുകിഷ് അവര്കളുടെ അദ്ധ്യക്ഷതയില്‍ കൂടി.  KVMS പ്രസിഡന്റ് ഡോ. N.V. ശശിധരന്‍  ഉത്ഘാടനം ചെയ്തു.  മഹിളാ പ്രസിഡന്റ് ഡോ. പൊന്നമ്മ ശശിധരന്‍, സംസ്ഥാന ജോ: സെക്രട്ടറി ശ്രീ. വി. എന്‍.സോമന്‍, താലൂക്ക് പ്രസിഡന്റ് ശ്രീ. കുഞ്ഞ്‌, താലൂക്ക് സെക്രട്ടറി ശ്രീ. രാജേഷ്, KVYF പ്രസിഡന്റ് ശ്രീ. അരുണ്‍ ദേവ് തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭരണ സമിതിയിലേയ്ക്ക് ശ്രീ. P.N. മണി (പ്രസിഡന്റ്), ശ്രീ. സുദര്‍ശനന്‍ (സെക്രട്ടറി), ശ്രീ. C.N. ശശിധരന്‍ (ഖജാന്‍ജി), ഡോ. ശശിധരന്‍, ശ്രീ. സജി തായ മംഗലം,  (TC പ്രതിനിധികള്‍) തുടങ്ങിയവരെ തിരെഞ്ഞെടുത്തു.

3-11-2017

പട്ടികജാതി/പട്ടികവര്‍ഗ്ഗ സംയുക്ത സമിതി ചെയര്‍മാന്‍ ശ്രീ. N.K.നീലകണ്ഠന്‍ മാസ്റ്റരുറെ പ്രയപുത്രി രോഷ്മിക്ക് ആദരാഞ്ജലികള്‍!

2-11-2017
ഭൂ അധികാര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റ് നടയില്‍ ചെങ്ങറയിലെ ഡോ. അമ്പത്കര്‍ സ്മാരക മാതൃകാ ഗ്രാമം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു നടത്തിയ ധര്‍ണ്ണയില്‍ നിന്ന്‍
ഭൂ അധികാര സംരക്ഷണ സമിതി കണ്വീനര്‍ ശ്രീ. എം. ഗീതാനന്ദന്‍ സംസാരിക്കുന്നു.
 KVMS നെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ഡോ. ശശിധരന്‍, ജോ. സെക്രട്ടറി ശ്രീ. വി. എന്‍ സോമന്‍.
ഭൂ അധികാര സംരക്ഷണ സമിതിയുടെ വൈസ്. പ്രസിഡന്റ്ഉം KVMS പ്രസിഡന്റ്ഉം ആയ ഡോ. ശശിധരന്‍ ധര്‍ണ്ണയെ അഭിസംബോധനചെയ്യുന്നു.
  
KVMS ജോ. സെക്രട്ടറി ശ്രീ. വി. എന്‍ സോമന്‍ അഭിസംബോധനചെയ്യുന്നു.

ഭൂ അധികാര സംരക്ഷണ സമിതിയുടെ പ്രസിഡന്റ്  ആയ ശ്രീ. സണ്ണി കപിക്കാട്  ധര്‍ണ്ണയെ അഭിസംബോധനചെയ്യുന്നു.



29-10-2017

കുന്നത്തുനാട് താലൂക്കു യൂണിയന്റെ പ്രത്യേക യോഗം പെരുമ്പാവൂര്‍ വൈദ്യശാലപ്പടിയിലുള്ള ആഫീസില്‍ താലൂക്ക് പ്രസിഡന്റ് ശ്രീ.  അദ്ധ്യക്ഷതയില്‍ കൂടിയപ്പോള്‍.  സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. എ.ജി. സുഗതന്‍, കമ്മിറ്റി മെമ്പര്‍മാരായ  ശ്രീ. M. V. ഗോപിദാസ്, ശ്രീ. അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.   പ്രത്യേക ക്ഷണിതാവ് ശ്രീ. വി. എന്‍. സോമന്‍ ഒബ്സര്‍വര്‍ ആയിരുന്നു.   





29-10-2017
കുന്നത്തുനാട് താലൂക്കു യൂണിയന്റെ നേതൃത്വത്തില്‍ KVMS നേതാക്കളും പ്രവര്‍ത്തകരും അന്തരിച്ച സ്ഥാപക നേതാവ് കരോട്ട് തങ്കപ്പന്റെ വസതി സന്ദര്‍ശിച്ചു.
 




24-10-2017


22-10-2017
manorama 22-10-2017


clip 

22-10-2017

KVMS തൊടുപുഴ താലൂക്ക് കമ്മിറ്റിയുടെ കീഴിലുള്ള നം. 262 കുടയത്തൂര്‍ ശാഖ വാര്‍ഷികം സംസ്ഥാന ജോ: സെക്രട്ടറി ശ്രീ. വി. എന്‍. സോമന്‍ ഉത്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ശ്രീ. അരവിന്ദന്‍, സെക്രട്ടറി ശ്രീ. സുകുമാരന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍  ശ്രീമതി. സി. വി. സുനിത, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ. T. K. ശിവസങ്കരന്‍, പഞ്ചായത്ത് മെമ്പര്‍ ശ്രീ. ശിവന്‍കുട്ടി  തുടങ്ങിയവര്‍ പങ്കെടുത്തു.







21-10-2017
ബഹു. കേരള  ഹൈകോടതിയില്‍ നടക്കുന്ന Indigenious People Organisation  Vs The Union of India & others എന്ന WP(C) No.2952/2013 കേസില്‍ നമ്മുടെ നിലപാട്

          ഈ വിഷയത്തില്‍ ബഹു. സംസ്ഥാന കമ്മിറ്റി മെമ്പര്‍ ശ്രീ. എം. വി. ഗോപിദാസ് വാട്ട്സ്അപ്പിലൂടെ വെളിപ്പെടുത്തിയ കാര്യങ്ങള്‍ 1൦൦ % സത്യമാണ്. 2011ല്‍ സുപ്രീംകോടതിയില്‍ ഡോ. ഓ.പി. ശുക്ല "വേലന്‍, മണ്ണാന്‍, പെരുമണ്ണാന്‍, വണ്ണാന്‍" എന്നീ ജാതികളെ പട്ടികജാതി ലിസ്റ്റില്‍ നിന്നും മാറ്റണമെന്നും ഇവരെ 1964ലെ ലോക്കൂര്‍ കമ്മിഷന്‍ ഡീ-ഷെഡ്യൂള്‍ ചെയ്യണമെന്നു ശുപാര്‍ശ ചെയ്തിട്ടുള്ളതാആണെന്നും കാണിച്ചു  WP(C) No. 337/2011 ആയി ഒരു ഹര്‍ജി UNION OF INDIA & OTHERS നെതിരെ നല്‍കിയിരുന്നു.  2012ല്‍ ബഹു. മുന്‍ മന്ത്രി ശ്രീ. ദാമോദരന്‍ കാളാശ്ശേരി ഒറിജിനല്‍ ഹര്‍ജിയുടെ ഒരു കോപ്പി എനിക്ക് നല്‍കി. അന്ന് KVMSന്‍റെ സാധാരണ പ്രവര്‍ത്തകന്‍ മാത്രമായിരുന്ന ഞാന്‍ 32 പേജുള്ള ഹര്‍ജിയുടെ 40 കോപ്പികള്‍ എടുത്തു. അന്ന്‍ ഈ ജാതികളുടെതായി  അറിയപ്പെടുന്ന മുപ്പതോളം സംഘടനകള്‍ക്കും എനിക്കറിയാവുന്ന ഈ സമുദായത്തിലെ പ്രധാന വ്യക്തികള്‍ക്കും അയച്ചുകൊടുത്തു. തുടര്‍ന്ന്‍ ചാകര കോളുകണ്ട മുക്കുവന്റെ ആര്‍ത്തിയോടെ മിക്കവാറും എല്ലാ സംഘടനകളും വര്‍ദ്ധിതവീര്യത്തോടെ ഉയിര്ത്തെഴുന്നെല്‍ക്കുകയും  വ്യാപകമായി ഈ വിഷയത്തില്‍ പണപ്പിരിവ് നടത്തുകയും ചെയ്തു. അന്ന് ഈ സമുദായക്കാരുടെതായി ഒരു കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും ഉണ്ടായിരുന്നു. പക്ഷെ അവര്‍ക്ക് രജിസ്ട്രേഷന്‍ ഇല്ലാതിരുന്നതുമൂലം കേസില്‍ കക്ഷി ചേരുവാന്‍ സാധിക്കില്ല. എന്നാലും പണപ്പിരിവിന് അവരും ഒരു ലോഭവും വരുത്തിയിരുന്നില്ല. ഒരുവര്‍ഷം അങ്ങിനെ പോയി. ലക്ഷങ്ങള്‍ മുടക്കി ഡല്‍ഹിയില്‍ പോയി കേസ് നടത്താന്‍ ആമ്പിയര്‍ ഉള്ള നമ്മുടെ ഒരു സമുദായ സംഘടനയും ഈ ഭൂമി മലയാളത്തില്‍ ഇല്ലായിരുന്നു.
          2013ല്‍ ഞാന്‍ KVMSന്‍റെ തലപ്പത്ത് എത്തി. ആദ്യത്തെ അജണ്ടയായി KVMS  ഡോ. ഓ.പി. ശുക്ലകേസില്‍ കക്ഷിചേരുവാന്‍ തീരുമാനിച്ചു. എന്റെ സുഹൃത്തിന്റെ പുത്രനും ഹൈകോടതിയില്‍ സീനിയര്‍ ഗവ. പ്ലീഡറും ആയ Adv.മണിലാലിനെ ഞങ്ങള്‍ പോയികണ്ടു. സഹായം അഭ്യര്‍ത്ഥിച്ചു. സഹായം തേടിയെത്തുന്ന 9-)മത്തെ  കക്ഷികളാണ് ഞങ്ങളെന്നും ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥത ബോദ്ധ്യപ്പെടാതെ ഒരു സഹായത്തിനില്ലെന്നും ഇല്ലെന്നും പറഞ്ഞു.  തുടര്‍ന്ന്‍ KVMSന് വേണ്ടി ഞാന്‍ സ്വന്തം പണം മുടക്കി കേസ് നടത്താമെന്ന് ഉറപ്പുകൊടുത്തത്തിന്റെ ഭലമായി അദ്ദേഹം VPMSനു വേണ്ടി തയ്യാറാക്കി, അവരുടെത്  സ്വാര്‍ത്ഥതാല്‍പ്പര്യം മാത്രമാണെന്ന് മനസിലാക്കി മാറ്റി വച്ചിരുന്നതുമായ draft reply ഞങ്ങള്‍ക്ക് തരുകയും ഡല്‍ഹിയില്‍ വിളിച്ചു് Justice. ബസന്ത് സാറുമായുള്ള appointment 2-4-2014ന് fix ചെയ്തു തരികയും ചെയ്തു.  ഇതിനിടയില്‍ ഏതാണ്ട് 3 ആഴ്ച്ച ഞാനും ജന. സെക്രട്ടറിയും തിരുവനന്തപുരത്ത് താമസിച്ച് കേസിനാവശ്യമായ വിവരങ്ങള്‍ പ്ലാനിംഗ് ബോര്‍ഡ്, സെക്രട്ടറിയേറ്റ് ലൈബ്രറി, യൂണിവേര്‍‌സിറ്റി ലൈബ്രറി, പബ്ലിക് ലൈബ്രറി തുടങ്ങിയ ഇടങ്ങളില്‍ നിന്നും ശേഖരിച്ചു.   2-4-2014ന് ഞാനും ജന. സെക്രട്ടറിയും ഡല്‍ഹിയില്‍ ചെന്ന് Justice. ബസന്ത് സാറുമായി കാണുകയും 4-4-2014ന് കേസില്‍ കക്ഷിചെരുകയും ചെയ്തു. ഈ വിവരം കാണിച്ച് എല്ലാ സഹോദര സംഘടനകള്‍ക്കും വ്യക്തികള്‍ക്കും കത്തയക്കുകയും ചെയ്തെങ്കിലും നമ്മുടെ സമുദായക്കാരുടെതായ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി (അതില്‍ KVMSഉം ഘടക സംഘടനയായിരുന്നു) 10൦൦൦ രൂപ തന്നതൊഴിച്ചാല്‍  മറ്റൊരു സംഘടനയും നമ്മളുമായി സഹകരിക്കുകയോ ഒരു ചില്ലിക്കാശുപോലും തന്നു സഹായിക്കുകയോ ചെയ്തില്ല. എന്നാല്‍ നമ്മുടെ അംഗങ്ങളും കുറച്ചു NRIകളും കാര്യമായി സഹകരിച്ചതിനാല്‍ കേസ് ചിലവുകഴിഞ്ഞു നമുക്ക് മിച്ചമുണ്ടാകുകയും കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തന്ന 10൦൦൦ രൂപ തിരിച്ചു കൊടുക്കുകയും ബാക്കി കൊണ്ട് നമ്മുടെ ഹെഡ് ഓഫീസ് നവീകരിക്കയും ചെയ്തു.
           സുപ്രീംകോടതിയില്‍ നമ്മള്‍ സമര്‍പ്പിച്ച impleadment applicationന്‍റെ പകര്‍പ്പ് നമ്മുടെ വെബ്‌ സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചരിത്രപരവും സാമൂഹികമായ നമ്മുടെ അവസ്ഥയെക്കുറിച്ച്  സമഗ്രവും ആധികാരികവുമായ സ്ഥിതിവിവരങ്ങള്‍ സഹിതം സര്‍പ്പിച്ച നമ്മുടെ അപേക്ഷയില്‍ നമ്മുടെ സമുദായം അവശസമുദായ കമ്മീഷന്റെ പഠനപ്രകാരം രാജഭരണ കാലത്ത് തന്നെ (1939ല്‍) അവശസമുദായ പട്ടികയില്‍ (പട്ടികജാതി ലിസ്റ്റിന്റെ പൂര്‍വരൂപം) പെടുത്തിയ വിവരം എടുത്തുകാണിക്കുകയും ആ list തന്നെയാണ് 1950ല്‍ കേരളത്തിലെ പട്ടികജാതി listആയി കേന്ദ്രം അംഗീകരിച്ചു ഓര്‍ഡര്‍ ഇറക്കിയതെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു. ആവശ്യമായ പഠനങ്ങള്‍ ഇല്ലാതെ രാഷ്ട്രീയ തീരുമാന പ്രകാരമാണ് നമ്മളെ SC ലിസ്റ്റില്‍ പെടുത്തിയതെന്ന ഡോ. ഓ.പി. ശുക്ലയുടെ വാദം പോളിച്ചടുക്കുകയും ചെയ്തു. 1964ലെ ലോകൂര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ തന്നെ സമയക്കുറവുമൂലം യാതൊരു പഠനവും ചെയ്യാതെ ചില പ്രത്യേക സാമുദായ - രാഷ്ട്രീയ നേതാക്കളുടെ നിവേദന പ്രകാരമാണ് ഈ ജാതികളെ ഡീ-ഷെഡ്യൂള്‍ ചെയ്യണമെന്നു ശുപാര്‍ശ ചെയ്തിട്ടുള്ളതെന്നു പറഞ്ഞിട്ടുണ്ട്.  ഇന്ത്യന്‍ പാര്‍ലമെന്റിനല്ലാതെ ഒരു കോടതിക്കോ സ്റ്റേറ്റ് അസംബ്ലിക്കോ ഒരു ജാതിയെ പട്ടികജാതിയില്‍ നിന്ന് മാറ്റുവാനോ കൂട്ടി ചേര്‍ക്കുവാനോ അധികാരമില്ലെന്ന ബഹു.  സുപ്രീംകോടതി ഫുള്‍ ബെഞ്ച്‌ വിധി  ചൂണ്ടിക്കാട്ടി ഡോ. ഓ.പി. ശുക്ലകേസ് തള്ളിക്കളയണമെന്നും നമ്മള്‍ അപേക്ഷിച്ചു. അതില്‍ കാമ്പുള്ളതുകൊണ്ടും ബഹു. കോടതിപോലും ബഹുമാനിക്കുന്ന നമ്മുടെ വക്കീല്‍ Justice. ബസന്ത് സാറിന്റെ വ്യക്തി പ്രഭാവവും  കേസ് ഉപേക്ഷിച്ചു പേടിച്ചോടാന്‍ ഡോ. ഓ.പി. ശുക്ലയെ പ്രേരിപ്പിച്ചത്.
              ബഹു. കേരള  ഹൈകോടതിയില്‍ നടക്കുന്ന Indigenious People Organisation  Vs The Union of India & others എന്ന WP(C) No.2952/2013 കേസ് 2011ല്‍ സുപ്രീംകോടതിയില്‍ ഡോ. ഓ.പി. ശുക്ല കൊടുത്ത കേസിനു സമാനമാണ്. മലബാറിലെ  "വേലന്‍, മണ്ണാന്‍, പെരുമണ്ണാന്‍, വണ്ണാന്‍" എന്നീ ജാതികളെ കൂടാതെ പരവനെയും, പുള്ളുവനെയും കൂടി  പട്ടികജാതി ലിസ്റ്റില്‍ നിന്നും മാറ്റണമെന്ന്‍ Indigenious People Organisation ആവശ്യപ്പെടുന്നു. ഇന്ത്യന്‍ പാര്‍ലമെന്റിനല്ലാതെ ഒരു കോടതിക്കോ സ്റ്റേറ്റ് അസംബ്ലിക്കോ ഒരു ജാതിയെ പട്ടികജാതിയില്‍ നിന്ന് മാറ്റുവാനോ കൂട്ടി ചേര്‍ക്കുവാനോ അധികാരമില്ലെന്ന് ബഹു.  സുപ്രീംകോടതി ഫുള്‍ ബെഞ്ച്‌ വിധി  ചൂണ്ടിക്കാട്ടി Indigenious People Organisation കേസ് തള്ളിക്കളയാമെന്ന് KVMS ന് നീയമോപദേശം ഉള്ളതിനാല്‍ ഇപ്പോള്‍ നമ്മള്‍ മാറി നിന്ന് മറ്റ് പാവം സംഘടനകള്‍ക്ക് നിലനില്‍ക്കാനും ഇക്കാര്യത്തിലെങ്കിലും കക്ഷി ചേര്‍ന്നു പ്രതിബദ്ധത തെളിയിക്കാനുള്ള അവസരം നല്‍കുകയാണ്.  ഇപ്പോള്‍ നാല്‍പ്പത് എന്ന മാജിക് നമ്പറില്‍ എത്തിയ നമ്മുടെയും അവാന്തര  സമുദായങ്ങളുടെയും സംഘടനകള്‍ക്ക് പണപ്പിരിവിനുള്ള മാര്‍ഗ്ഗവും സുപ്രീം കോടതി കേസിലില്ലാതിരുന്ന ആത്മാര്‍ത്ഥത ഹൈകോടതിയില്‍ 5൦൦൦ രൂപ കൊണ്ട് കക്ഷിചെര്‍ന്ന്‍ തെളിയിക്കാമെന്ന വ്യാമോഹവുമാണ് സുഹൃത്തുക്കള്‍ ചൂണ്ടിക്കാണിച്ച നോട്ടീസിലുള്ളത്.            
             ഞാനും, ശ്രീ. ഗോപിദാസും കൂടി ഈ വിഷയത്തില്‍ ബഹു. എം. എല്‍. എ. ശ്രീ. സജീന്ദ്രനുമായി ചര്‍ച്ച നടത്തുകയും ഈ കേസും സമാനമായ ഡോ. ഓ.പി. ശുക്ലകേസില്‍ സുപ്രീംകോടതിയില്‍ നമ്മള്‍ സമര്‍പ്പിച്ച  impleadment applicationന്‍റെ പകര്‍പ്പ് നല്‍കുകയും ചെയ്തു. അദ്ദേഹം ആയത് കേരളത്തിലെ നീയമ മന്ത്രിയും ഈ കേസിലുള്‍പ്പെട്ട സമുദായാംഗവുമായ ദേഹത്തിനെ ഏല്‍പ്പിച്ചു ഗവന്മേന്റിന്റെ സത്യവാങ്ങ്മൂലമായി  ബഹു. ഹൈകോടതിയില്‍ സമര്‍പ്പിക്കുമെന്ന് വിശ്വസിക്കുന്നു. ഹൈകോടതിയില്‍ നമുക്കെതിരായ വിധിയാണുണ്ടാകുകയെങ്കില്‍ സുപ്രീം കോടതിയില്‍ ഈ കേസ് defend ചെയ്യുവാന്‍ KVMS  അല്ലാതെ വേറെയാരും ഉണ്ടാകുകയില്ലെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു.  KVMS ഒരിക്കലും മറ്റു സംഘടനകളെ പോലെ ചുമതലയില്‍ നിന്നും ഒളിച്ചോടുകയില്ല.  അതുകൊണ്ടുതന്നെയാണ്  KVMS  വ്യത്യസ്ഥമാകുന്നത്.
                                                                           JAI KVMS, 
അഭിവാദ്യങ്ങളോടെ,
ഡോ. എന്‍. വി. ശശിധരന്‍,
PRESIDENT.
കോട്ടയം 20-10-2017.

15-10-2017 
പെരുമ്പാവൂര്‍ ഇരിങ്ങോള്‍ ശാഖയുടെ യോഗം ഇരിങ്ങോള്‍ V. T. ബിജുനന്റെ വീട്ടില്‍ കൂടിയപ്പോള്‍. പുതുതായി രൂപീകരിച്ച SSHG വഴി വിവിധയിനം ഉത്പന്നങ്ങള്‍ വിതരണം നടത്തി.  ശാഖയുടെ കീഴില്‍ BLOOD DONERS FORUM KVYFന്‍റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ചു.    സംസ്ഥാന കമ്മിറ്റി മെമ്പര്‍ ശ്രീ. M. V. ഗോപിദാസ് ഉത്ഘാടനം നിര്‍വഹിച്ചു.

15-10-2017 
ചേര്‍ത്തല ടൌന്‍ നം. 2 ശാഖയുടെ നവധാര SSHG രൂപീകരണം  15-10-2017ന്  നടത്തി.  SSHG സംസ്ഥാന കൊര്‍ഡിനേറ്റര്‍ ശ്രീ. V. N സോമന്‍ ഉത്ഘാടനം നിര്‍വഹിച്ചു. KVYF കേന്ദ്ര കമ്മിറ്റിയംഗം ശ്രീ. ദീപു പള്ളിപ്പുറം, പ്രസിഡന്റ് ശ്യാംകുമാര്‍, സെക്രട്ടറി രാഗേഷ് നാഥ് തുടങ്ങിയവര്‍ സംസാരിച്ചു.






15-10-2017 


പട്ടികജാതി/പട്ടികവര്‍ഗ്ഗ സംയുക്ത സമിതി കോട്ടയം ജിലലാ കമ്മിറ്റിയോഗം പാമ്പാടി ജവഹര്‍ വായനശാലയില്‍ വച്ച് ജിലലാ prasidant ശ്രീ. പ്രസന്നന്റെ അദ്ധ്യക്ഷതയില്‍കൂടി. പട്ടികജാതി/പട്ടികവര്‍ഗ്ഗ സംയുക്ത സമിതിസംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ശശിധരന്‍ യോഗം ഉത്ഘാടനം ചെയ്തു.






 15-10-2017.
കേരള വേലന്‍ മഹാസഭ (KVMS) കോട്ടയം താലൂക്ക് കമ്മിറ്റിയുടെ പ്രത്യേക യോഗം.
KVMS കോട്ടയം താലൂക്ക് കമ്മിറ്റിയുടെ പ്രത്യേക യോഗം താലൂക്ക് വാര്‍ഷീക നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുവാന്‍ പള്ളം ശാഖാ ആഫീസില്‍ 15/10/17 ഞായറാഴ്ച താലൂക്ക് പ്രസിഡന്റ് ശ്രീ. കുഞ്ഞ്‌ അവര്കളുടെ അദ്ധ്യക്ഷതയില്‍ കൂടി.  KVMS പ്രസിഡന്റ് ഡോ. N.V. ശശിധരന്‍  ഉത്ഘാടനം ചെയ്തു.  മഹിളാ പ്രസിഡന്റ് ഡോ. പൊന്നമ്മ ശശിധരന്‍, സംസ്ഥാന ജോ: സെക്രട്ടറി ശ്രീ. വി. എന്‍.സോമന്‍, KVYF പ്രസിഡന്റ് ശ്രീ. അരുണ്‍ ദേവ് തുടങ്ങിയവര്‍ പങ്കെടുത്തു.




                              8-10-2017

തൊടുപുഴ 250-)o നമ്പര്‍ ശാഖയുടെ SSHG രൂപീകരണം  8-10-2017ന്  നടത്തി.  SSHG സംസ്ഥാന കൊര്‍ഡിനേറ്റര്‍ ശ്രീ. V. N സോമന്‍ ഉത്ഘാടനം നിര്‍വഹിച്ചു.





8-10-2017


KVMS അര്‍ത്തുങ്ക 13-)o നമ്പ ശാഖായോഗം വാര്‍ഷിക പൊതുയോഗം 8-10-2017 ഞായറാഴ്ച്ച ശാഖാ പ്രസിഡന്റ് ശ്രീ. ശേഖരന്‍ അവര്കളുടെ അദ്ധ്യക്ഷതയി കൂടി. KVMF സംസ്ഥാന പ്രസിഡന്റ് ഡോ. പൊന്നമ്മ ശശിധരന്‍ യോഗം ഉത്ഘാടനം ചെയ്തു. ചേര്‍ത്തല TC പ്രസിഡന്റ് ശ്രീ. ശങ്കു ചേര്‍ത്തല, TC സെക്രട്ടറി ശ്രീ. K. ഹരിദാസ് , ശ്രീ. അപ്പച്ചന്‍ തുടങ്ങിയവ ആശംസക അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. ശാഖാ സെക്രട്ടറി ശ്രീമതി. സുഗന്ധി അശോകന്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു.
 






                                4-10-2017
പട്ടികജാതി/പട്ടികവര്‍ഗ്ഗ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തി തയ്യാറാക്കിയ പട്ടിക ജനത മെമ്മോറിയ ബഹു. പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി ശ്രീ. എ. കെ. ബാലന്‍ അവര്‍കള്‍ക്കും ബഹു. റവന്യൂമന്ത്രി ശ്രീ. ചന്ദ്രശേഖരന്‍ അവര്‍കള്‍ക്കും സമര്‍പ്പിച്ചപ്പോ. പട്ടികജാതി/പട്ടികവര്‍ഗ്ഗ സംയുക്ത സമിതി സംസ്ഥാന നേതാക്കളായ സര്‍വശ്രീ. നീലകണ്ഠന്‍ മാസ്റ്റ, ഐ. ബാബു കുന്നത്തൂ, മുളവന തമ്പി, ഡോ. എന്‍.വി. ശശിധരന്‍ തുടങ്ങിയവ പങ്കെടുത്തു.




 
24-9-2017
എറണാകുളം വഞ്ചിതെരുവില്‍ നടന്ന ജാതി നശീകരണ പ്രഖ്യാപന കണ്‍വന്‍ഷന്‍ KVMS പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരന്‍ ഉത്ഘാടനം ചെയ്തു. M. ഗീതാനന്ദന്‍, C. S. മുരളി, M. ഗോമതി,C. M.ദാസപ്പന്‍ തുടങ്ങിയവര്‍ വേദിയില്‍ 


10-9-2017

കൂരോപ്പട 41-)o നമ്പര്‍ ശാഖയുടെ ഓണാഘോഷം

KVMS പ്രസിഡന്റ് ഡോ. N.V. ശശിധരന്‍  ഉത്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ശ്രീ. കുഞ്ഞ്‌, മഹിളാ പ്രസിഡന്റ് ഡോ. പൊന്നമ്മ ശശിധരന്‍, സംസ്ഥാന ജോ: സെക്രട്ടറി ശ്രീ. വി. എന്‍.സോമന്‍, KVYF പ്രസിഡന്റ് ശ്രീ. അരുണ്‍ ദേവ് തുടങ്ങിയവര്‍ പങ്കെടുത്തു.
KVYF പ്രസിഡന്റ് ശ്രീ. അരുണ്‍ ദേവ് മത്സര വിജയിക്ക് സമ്മാനദാനം നിര്‍വഹിക്കുന്നു.
KVMF പ്രസിഡന്റ് ഡോ. പൊന്നമ്മ ശശിധരന്‍ മത്സര വിജയിക്ക് സമ്മാനദാനം നിര്‍വഹിക്കുന്നു.


6-9-2017

 തൊടുപുഴ 250-)o നമ്പര്‍ ശാഖ 6-9-2017ന് ഓണാഘോഷം നടത്തി

 

 
   
KVMS പ്രസിഡന്റ് ഡോ. N.V. ശശിധരന്‍  ഉത്ഘാടനം ചെയ്തു.
സംസ്ഥാന ജോ: സെക്രട്ടറി ശ്രീ. വി. എന്‍. സോമന്‍, താലൂക്ക് പ്രസിഡന്റ് ശ്രീ. സുകുമാരന്‍, സെക്രട്ടറി ശ്രീ. അരവിന്ദന്‍, ശാഖ പ്രസിഡന്റ് ശ്രീമതി. TP അജിത, സെക്രട്ടറി ശ്രീ. മനോജ്‌, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ. T. K. ശിവസങ്കരന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീ. ശിവന്‍കുട്ടി  തുടങ്ങിയവര്‍ പങ്കെടുത്തു.



KVMS പ്രസിഡന്റ് ഡോ. N.V. ശശിധരന്‍ 


KVMS പ്രസിഡന്റ് ഡോ. N.V. ശശിധരന്‍ ശാഖ സെക്രട്ടറി ശ്രീ. മനോജിനെ ആദരിക്കുന്നു.

 
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ. T. K. ശിവസങ്കരന്‍
 





താലൂക്ക് പ്രസിഡന്റ് ശ്രീ. സുകുമാരന്‍
സംസ്ഥാന ജോ: സെക്രട്ടറി ശ്രീ. വി. എന്‍. സോമന്‍, ശാഖ പ്രസിഡന്റ് ശ്രീമതി. TP അജിത, KVMS പ്രസിഡന്റ് ഡോ. N.V. ശശിധരന്‍ , താലൂക്ക് പ്രസിഡന്റ് ശ്രീ. സുകുമാരന്‍ തുടങ്ങിയവര്‍ വേദിയില്‍ 
താലൂക്ക് കമ്മിറ്റി മെമ്പര്‍ ശ്രീ.ജേതു









പെരുമ്പാവൂര്‍ 102-)o നമ്പര്‍ ശാഖ 6-9-2017ന് ഓണാഘോഷം നടത്തി.
 
30-8-2017

2017 August 30ന് തിരുവനന്തപുരം ഗസ്റ്റ്ഹൌസില്‍ ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത സമുദായ സംഘടനാ നേതാക്കളുടെ മീറ്റിങ്ങില്‍  KVMS പ്രസിഡന്റ് ഡോ. N.V. ശശിധരന്‍ പങ്കെടുത്തു .






തൊടുപുഴ Br. No. 250 KVYF യൂണിറ്റ് ഉത്ഘാടനം

 KVYF സംസ്ഥാന പ്രസിഡന്റ് ശ്രീ. അരുണ്‍ ദേവ് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്യുന്നു.


 സംസ്ഥാന കമ്മിറ്റി മേമ്പറന്മാരായ സര്‍വശ്രീ. കുട്ടപ്പന്‍ കോതനല്ലൂര്‍, PK ശശി എന്നിവര്‍ ഭദ്രദീപം കൊളുത്തുന്നു. 
താലൂക്ക് കമ്മിറ്റി മെമ്പര്‍ ശ്രീ. ശിവന്‍കുട്ടിയുടെ ആശംസ  സദസ്
 ഏറ്റുമാനൂര്‍ SSHG Unit2 ന്‍റെ ആഴ്ച്ചക്കൂട്ടം

 KVMS ജോയിന്റ് സെക്രട്ടറി ശ്രീ. V. N. സോമന്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ നല്‍കുന്നു.
 27-8-2017
അഭിനന്ദനങ്ങള്‍
        കണ്ണൂരില്‍ നടന്ന ദേശാഭിമാനി അറിവരങ്ങ്‌ സംസ്ഥാനതല കവിതാലാപനത്തിന് രണ്ടാം സ്ഥാനം (Rs.5൦,൦൦0) നേടിയ കുമാരി. നയന കൃഷ്ണ. 
       കൂവപ്പടി ശാഖ മുന്‍ പ്രസിഡന്റ് ശ്രീ. എ. ജി. സുരേന്ദ്രന്റെ പൌത്രിയും, കോട്ടയം ജില്ല വെറ്റിനറി ആശുപത്രിയിലെ സീനിയര്‍ സര്‍ജന്‍ ശ്രീ. പി. എസ്. മനോജ്‌ കുമാറിന്റെയും, ശ്രീമതി. നിഷാ സുരേന്ദ്രന്റെയും പുത്രിയുമാണ് ഈ കൊച്ചു മിടുക്കി.   

ഏറ്റുമാനൂര്‍ SSHG Unit1 ന്‍റെ ആഴ്ച്ചക്കൂട്ടം
KVMS ജോയിന്റ് സെക്രട്ടറി ശ്രീ. V. N. സോമന്‍ സംസാരിച്ചു
KVYF പ്രസിഡന്റ് ശ്രീ. അരുണ്‍ദേവ്  ഉത്ഘാടനം ചെയ്യുന്നു.

26-8-2017

2017 August 26ന് കോട്ടയം കലക്ടറേറ്റില്‍ നിന്നും ആദിജനസഭയുടെ നേതൃത്വത്തില്‍ സി. എം. നയിച്ച തദ്ദേശ ജനാധികാര യാത്ര KVMS പ്രസിഡന്റ് ഡോ. N.V. ശശിധരന്‍ ഉത്ഘാടനം ചെയ്തു




20-8-2017

Pre-Marriage Councilling Held at Kottayam on 20th August 2017

 ഉത്ഘാടന സമ്മേളന വേദി
 സാഹിത്യ അക്കാദമി കവിതാ പുരസ്കാര ജേതാവ് ശ്രീ. എസ്. രമേശനെ KVMS പ്രസിഡന്റ് ഡോ. N.V. ശശിധരന്‍ പൊന്നാട അണിയിച്ച് ആദരിക്കുന്നു.
 സാഹിത്യ അക്കാദമി കവിതാ പുരസ്കാര ജേതാവ് ശ്രീ. എസ്. രമേശനെ KVMS ജോയിന്റ് സെക്രട്ടറി ശ്രീ. V. N. സോമന്‍ മെമോന്റോ നല്‍കി ആദരിക്കുന്നു.
 ഉത്ഘാടന സമ്മേളന വേദി
അദ്ധ്യക്ഷ പ്രസംഗം ഡോ.പൊന്നമ്മശശിധരന്‍, KVMF പ്രസിഡന്റ് 

 ഉത്ഘാടന പ്രസംഗം ശ്രീ. ജോസ് പനച്ചിപ്പുറം, എഡിറ്റര്‍, മലയാള മനോരമ.
സാഹിത്യ അക്കാദമി കവിതാ പുരസ്കാര ജേതാവ് ശ്രീ. എസ്. രമേശനെ KVMS കോട്ടയം താലൂക്ക് പ്രസിഡന്റ് ശ്രീ. P.N. കുഞ്ഞ്‌ സദസിന് പരിചയപ്പെടുത്തി കൊടുക്കുന്നു.


 മെമോന്റോ
 സാഹിത്യ അക്കാദമി കവിതാ പുരസ്കാര ജേതാവ് ശ്രീ. എസ്. രമേശന്‍റെ മറുപടി 



 KVMF പ്രവര്‍ത്തകര്‍


 KVMS പ്രസിഡന്റ് ഡോ. N.V. ശശിധരന്‍റെ ആശംസ

മുക്തിഭവന്‍അദ്ധ്യാപകന്‍ ശ്രീ. ശശിയുടെ ക്ലാസ്‌


പഠിതാക്കള്‍ 
KVYF പ്രസിഡന്റ് ശ്രീ. അരുണ്‍ദേവ്  സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. 
 KVYF സെക്രട്ടറി ശ്രീ. അനീഷ്‌  സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.

 KVMS വൈസ് പ്രസിഡന്റ് ശ്രീ. A. G. സുഗതന്‍  സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.
16-8-2017
SC/ST സംയുക്ത സമിതി സംസ്ഥാന കമ്മിറ്റി കോട്ടയം ഊട്ടി ലോഡ്ജില്‍ കൂടിയപ്പോള്‍
 KVMS പ്രസിഡന്റ് ഡോ. N.V. ശശിധരന്‍ സംസാരിക്കുന്നു.

 KPMS പ്രസിഡന്റ് ശ്രീ. നീലകണ്ഠന്‍ മാസ്റ്റര്‍ സംസാരിക്കുന്നു.

15-8-2017
അഭിനന്ദനങ്ങള്‍
 കേരള വേലന്‍ മഹാസഭ (KVMS) യുടെ സംസ്ഥാന ഖജാന്‍ജി ശ്രീ. K. R. കൃഷ്ണന്‍കുട്ടിക്ക് തിടനാട് പഞ്ചായത്തിലെ ഏറ്റവും നല്ല കര്‍ഷകനുള്ള പുരസ്ക്കാരം ശ്രീ. P.C. ജോര്‍ജ് M.L.A. നല്‍കുന്നു.

കേരള വേലന്‍ മഹാസഭ (KVMS) കോട്ടയം താലൂക്ക് കമ്മിറ്റിയുടെ സ്വാതന്ത്രദിനാഘോഷം 
 പ്രസിഡന്റ് P.N. കുഞ്ഞിന്റെ അദ്ധ്യക്ഷ പ്രസംഗം.
KVMF പ്രസിഡന്റ് ഡോ. പൊന്നമ്മ ശശിധരന്‍റെ ആശംസ 

SC/ST സംയുക്ത സമിതി കോട്ടയം ജില്ലാ കമ്മിറ്റിയുടെ സ്വാതന്ത്രദിനാഘോഷം
 ജില്ലാ സെക്രട്ടറി C.K. പ്രഭാകരന്‍ 



14-8-2017
2000 മുതല്‍ 2002 വരെ കേരള വേലന്‍ മഹാസഭ (KVMS) യുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ആര്‍. ഷാജിയുടെ അകാല നിര്യാണത്തില്‍ KVMS സംസ്ഥാന കമ്മിറ്റിയുടെ ആദരാഞ്ജലികള്‍.


KVMS സംസ്ഥാന കമ്മിറ്റിക്കുവേണ്ടി KVMS പ്രസിഡന്റ് ഡോ. N.V. ശശിധരന്‍ കണ്ണീര്‍ പൂക്കള്‍ അര്‍പ്പിക്കുന്നു.

25-7-2017
2017 ജൂലൈ 9 ന് KVMS കോട്ടയം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ SSLC, +2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.     KVMF പ്രസിഡന്റ് ഡോ. പൊന്നമ്മ ശശിധരന്‍ ഉത്ഘാടനം നടത്തി. TC പ്രസിഡന്റ് ശ്രീ. P.N.കുഞ്ഞ്‌ അദ്ധ്യക്ഷത വഹിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.രാധ വി. നായര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു.
 

 

 



08-7-2017

 അസീതി ആശംസകള്‍





25-6-2017
2017 ജൂണ്‍ 25 ന് തിരുവനന്തപുരം ഹോട്ടല്‍ ഹൈലാന്‍ഡില്‍  നടത്തിയ പട്ടിക വിഭാഗ വികസന സെമിനാറില്‍ രണ്ടാമത്തെ സെഷനില്‍  KVMS പ്രസിഡന്റ് ഡോ. N.V. ശശിധരന്‍ മോഡറെറ്റരായിരുന്നു. ഡപ്യുട്ടി സ്പീക്കര്‍ ശ്രീ. ശശി സെമിനാര്‍ ഉത്ഘാടനം ചെയ്തു. ശ്രീ.അനില്‍ നാഗന്‍, ശ്രീ. അജിത്‌ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍  അവതരിപ്പിച്ചു.
                    KVMS പ്രസിഡന്റ് ഡോ. N.V. ശശിധരന്‍
                                                             ശ്രീ.അനില്‍ നാഗന്‍
                           ഡപ്യുട്ടി സ്പീക്കര്‍ ശ്രീ. V. ശശി
 ശ്രീ. അജിത്‌
ഡപ്യുട്ടി സ്പീക്കര്‍ ശ്രീ. ശശിയോടൊപ്പം KVMS പ്രസിഡന്റ് ഡോ. N.V. ശശിധരന്‍


25-6-2017

വളമംഗലം തെക്ക് ശാഖയുടെ വാര്‍ഷീക യോഗവും പഠനോപകരണ വിതരണവും  മഹാസഭ സംസ്ഥാന കമ്മിറ്റി മെമ്പര്‍  ശ്രീ. എന്‍.വി.തമ്പി ഉത്ഘാടനം ചെയ്തു.





18-06-2017
പെരുമ്പാവൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ നടത്തിയ 126-)മത് ഡോ. അമ്പത്കര്‍ ജയന്തി ആഘോഷവും പഠനോപകരണ വിതരണവും  മഹാസഭ കുന്നത്തുനാട് താലൂക്ക് പ്രസിഡന്റ് ശ്രീ. എം.വി.ഗോപിദാസ് ഉത്ഘാടനം ചെയ്തു.




03-06-2017
BJP ദേശീയ അദ്ധ്യക്ഷന്‍ ശ്രീ. അമിത് ഷാ വിളിച്ചു ചേര്‍ത്ത  SC/STസംയുക്തസമിതി  സംഘടനാ നേതാക്കളുടെ മീറ്റിങ്ങില്‍  KVMS നേതാക്കള്‍ 




30-05-2017
 കേരള സാമ്പവര്‍ സൊസൈറ്റി (KSS) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സുഹൃത്ത് സമ്മേളനത്തില്‍ (30-5-2017ന് ) KVMS സംസ്ഥാന പ്രസിഡന്റ് Dr. N. V. ശശിധരന്‍ പങ്കെടുത്ത് സംസാരിച്ചു. ഒരു റിപ്പോര്‍ട്ട്:-
 clip
28-5-2017
എറണാകുളം കലൂരില്‍ വച്ചു  നടന്ന കേരള വേലന്‍ പെരുമണ്ണാന്‍ സഭയുടെ (KVPMS) നാലാമതു വാര്‍ഷീക പൊതു സമ്മേളനത്തില്‍  KVMS സംസ്ഥാന പ്രസിഡന്റ് Dr. N. V. ശശിധരന്‍ പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തി.




27-5-2017



ചേമ്പളം ശാഖയുടെ കെട്ടിട നിര്‍മ്മാണം ഭാസ്കരേട്ടന് അന്ത്യ അഭിലാഷമായിരുന്നു. മഹാസഭ പ്രസിഡന്റ് ഡോ. ശശിധരന്‍, ജന: സെക്രട്ടറി ശ്രീ. എം. എസ്. ബാഹുലേയന്‍, ട്രഷറര്‍ ശ്രീ. കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ site പരിശോധിക്കുന്നു.
ചേമ്പളത്തുള്ള  വീട്ടുവളപ്പില്‍ ഭാസ്കരേട്ടന് അന്ത്യ വിശ്രമം
26-05-2017



KVMS സംസ്ഥാന കമ്മിറ്റി മെമ്പര്‍, ഇടുക്കി മേഖല യൂണിയന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്ത്തിച്ചുകൊണ്ട് ഇടുക്കിയില്‍ കേരള വേലന്‍ മഹാസഭയുടെ ശാഖകള്‍ രൂപീകരിച്ച് സഭയുടെ പരിപാടികളും പോഷക സംഘടനകളും കെട്ടിപ്പെടുക്കുന്നതിന് നേതൃത്വം കൊടുത്തിരുന്ന ഞങ്ങളുടെ ഭാസ്കരേട്ടന്‍ (M.K. ഭാസ്കരന്‍, ചേമ്പളം) ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ അന്തരിച്ചു. ഹൃദയ സംന്ധമായ രോഗം മൂലം ദീര്‍ഘനാളുകളായി ചികിത്സയിലായിരുന്നു. സംസ്കാരം 27-5-2017 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ചേമ്പളത്തുള്ള വീട്ടുവളപ്പില്‍ നടന്നു. അനുശോചന കൂട്ടായ്മയില്‍ മഹാസഭ പ്രസിഡന്റ് ഡോ. ശശിധരന്‍, ജന: സെക്രട്ടറി ശ്രീ. എം. എസ്. ബാഹുലേയന്‍, ട്രഷറര്‍ ശ്രീ. കൃഷ്ണന്‍കുട്ടി, KVMF ജന: സെക്രട്ടറി ശ്രീമതി. സരസ്വതി മോഹന്‍, ജോ. സെക്രട്ടറി ശ്രീമതി. തങ്കമണി, സംസ്ഥാന കമ്മിറ്റി മെമ്പര്‍മാരായ സര്‍വശ്രീ. ബാബു കലവൂര്‍, എന്‍. വി. തമ്പി,  സജി മാധവന്‍, ഇടുക്കി മേഖല സെക്രട്ടറി ശ്രീ. ബിജു കാനത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.    കേരള വേലന്‍ മഹാസഭയുടെ ഈ ജനകീയ നേതാവിന് കണ്ണീരോടെ ആദരാഞ്ജലികള്‍! 


 20-05-2017
ആലുവ SNDP സ്കൂളില്‍വച്ചു  നടന്ന കേരള വേലന്‍ മഹാസഭയുടെ പ്രത്യേക ജനറല്‍ കൌണ്‍സില്‍ യോഗത്തില്‍ നിന്ന്.



 15-05-2017
Institute for Societal Advancement, T.C.7/768 (25), Kesavapuram Lane, Maruthankuzhy, Thiruvananthapuram 30​ ല്‍ വച്ചു നടന്ന Shri P. S. Krishnan IAS (Retd.) ശ്രീ. P. K. Sivanandan IAS (Retd.),  പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ ശ്രീ. P. Sivanandan എന്നിവരുമായി "പട്ടികജനത മെമ്മോറിയല്‍" ചര്‍ച്ചയില്‍ SC/STസംയുക്തസമിതി  സംഘടനാ നേതാക്കളുടെ മീറ്റിങ്ങില്‍  KVMS പ്രസിഡന്റ് ഡോ. N.V. ശശിധരന്‍ പങ്കെടുക്കുന്നു .


 10-05-2017




 01-05-2017
ഭൂ അധികാര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ മേയ് ദിനത്തില്‍ പെന്‍ങ്കള്‍ ഒരുമൈ സമരത്തിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കോട്ടയം ഗാന്ധി സ്ക്വയറില്‍ നടന്ന ധര്‍ണ KVMS പ്രസിഡന്റ് ഡോ. N.V. ശശിധരന്‍ ഉത്ഘാടനം ചെയ്തു.


30-04-2017
KVMS കൂരോപ്പട 41 ശാഖയുടെ കുടുംബ സംഗമത്തില്‍ നിന്ന്. KVMS പ്രസിഡന്റ് ഡോ. N.V. ശശിധരന്‍ സംഗമം ഉത്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ശ്രീ. കുഞ്ഞ്‌, മഹിളാ പ്രസിഡന്റ് ഡോ. പൊന്നമ്മ ശശിധരന്‍, സംസ്ഥാന ജോ: സെക്രട്ടറി ശ്രീ. വി. എന്‍.സോമന്‍, KVYF പ്രസിഡന്റ് ശ്രീ. അരുണ്‍ ദേവ് തുടങ്ങിയവര്‍ പങ്കെടുത്തു.




05-04-2017


 02-04-2017





01-04-2017


































31-03-2017

















28-03-2017



സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു ആലപ്പുഴയില്‍ നടത്തിയ പത്രസമ്മേളനം. സംസ്ഥാന കമ്മിറ്റി മെമ്പര്‍ ശ്രീ ശങ്കു ചേര്‍ത്തല, വൈസ് പ്രസിഡന്റ് ശ്രീ. പി.എസ്. കൃഷ്ണന്‍,  പ്രസിഡന്റ് ഡോ. ശശിധരന്‍, ജന: സെക്രട്ടറി ശ്രീ. എം. എസ്. ബാഹുലേയന്‍ പങ്കെടുത്തു.



26-03-2017
KVMS ഏറ്റുമാനൂര്‍ 48 ശാഖയുടെയും SSHG യൂണിറ്റുകളുടെയും  സംയുക്തമായി നടത്തിയ കുടുംബ സംഗമത്തില്‍ നിന്ന്. താലൂക്ക് പ്രസിഡന്റ് ശ്രീ. കുഞ്ഞ്‌ സംഗമം ഉത്ഘാടനം ചെയ്തു. മഹിളാ പ്രസിഡന്റ് ഡോ. പൊന്നമ്മ ശശിധരന്‍, സംസ്ഥാന ജോ: സെക്രട്ടറി ശ്രീ. വി. എന്‍.സോമന്‍, KVYF പ്രസിഡന്റ് ശ്രീ. അരുണ്‍ ദേവ്, വനിതാ പ്രൊട്ടക്ഷന്‍ ആഫീസര്‍ ശ്രീമതി. ശ്രീദേവി തുടങ്ങിയവര്‍ പങ്കെടുത്തു.



https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiE5Y-IDMMGz6GbeJ1C2Iqp7LoHNxMFLX3pZTPasV699I97C98LuQmdA6ptlAnIL7qzRStTX5oCukVVSRCOl_SbMddZ5iBaXYuJluKjuIS6B6z6ZzlwOV_ES61y3HtlJKF6J3M5UkU2eEa7/s1600/IMG-20170326-WA0005.jpg 





കായിപ്പുറം (ചേര്‍ത്തല) ശാഖയുടെ വാര്‍ഷീക യോഗത്തില്‍ പ്രസിഡന്റ് ഡോ. ശശിധരന്‍, ജന: സെക്രട്ടറി ശ്രീ. എം. എസ്. ബാഹുലേയന്‍, KVMF ജന: സെക്രട്ടറി ശ്രീമതി. സരസ്വതി മോഹന്‍ തുടങ്ങിയവര്‍  പങ്കെടുത്തു.




21-03-2017

സംഘമിത്രം മാസികയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് കൂടിയപ്പോള്‍
21-03-2017


 21-03-2017
19-03-2017 

 


15-03-2017

പട്ടികജാതി/പട്ടികവര്‍ഗ്ഗ സംയുക്ത സമിതി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പട്ടികജാതിപീഡനങ്ങള്‍ക്ക് എതിരെയും കലാഭവന്‍ മണിയുടെ കൊലപാതകത്തില്‍ CBI അന്വേഷണം ആവശ്യപ്പെട്ടും നടത്തിയ റോഡുപരോധ സമരത്തില്‍ നിന്ന്.  KVMS പ്രസിഡന്റ് ഡോ. ശശിധരന്‍ സമരജാഥ ഫ്ലാഗ് ഓഫ്‌ ചെയ്തു. സം.   ജോ: സെക്രട്ടറി ശ്രീ. വി. എന്‍.സോമന്‍, പട്ടികജാതി/പട്ടികവര്‍ഗ്ഗ സംയുക്ത സമിതി കോട്ടയം ജില്ലാ സെക്രട്ടറി ശ്രീ. സി. കെ. പ്രഭാകരന്‍, സംഘമിത്രം മാസികയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം ശ്രീ. സജി തായമംഗലം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.











19-02-2017
പട്ടികജാതി/പട്ടികവര്‍ഗ്ഗ സംയുക്ത സമിതി കോട്ടയം ജില്ലാ സമ്മേളനത്തില്‍ നിന്ന് . KVMSലെ ശ്രീ. സി. കെ. പ്രഭാകരന്‍ താലൂക്ക് സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു.




11-02-2017
മീനച്ചില്‍ താലൂക്ക് മഹിളാ യുവജന സമ്മേളനം സംസ്ഥാന ജോ: സെക്രട്ടറി ശ്രീ.വി. എന്‍. സോമന്‍  നിര്‍വഹിച്ചു.










10-02-2017


 മലബാറിലെ വേലന്‍, മണ്ണാന്‍, പരവന്‍ മുതലായ ജാതികളെ പട്ടികജാതിയില്‍ നിന്നും മാറ്റണമെന്ന് അപേക്ഷിച്ചുകൊണ്ട് ഇന്ടിജീനിയസ് പീപ്പിള്‍ ഓര്‍ഗനൈസേഷന്‍ ബഹു. ഹൈ-കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ പകര്‍പ്പ്
































8-02-2017
6-02-2017
സംഘമിത്രം സ്വയം സഹായ സംഘം  രൂപീകരണം ടി. വി. പുരം 106 ല്‍ നടന്നപ്പോള്‍





29-01-2017




Malayala Manorama.












26-01-2017

പട്ടികജാതി/പട്ടികവര്‍ഗ്ഗ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റ് ധര്‍ണ്ണ.













 19-01-2017
ഏറ്റുമാനൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ തലപ്പുലം ശ്രീരാമസ്വാമി കൊവിലിലേയ്ക്ക്  നടത്തിയ തീര്‍ത്ഥയാത്ര മഹാസഭ പ്രസിഡന്റ് ഡോ. എന്‍.വി.ശശിധരന്‍ ഉത്ഘാടനം ചെയ്തു.



ഉത്സവം ചിത്രങ്ങളിലൂടെ
ദേവസ്വം പ്രസിഡന്റ് കൃഷ്ണന്‍കുട്ടി, താലൂക്ക് പ്രസിഡന്റ് സജി മാധവന്‍, ദേവസ്വം മാനേജര്‍ വി.എന്‍. സോമന്‍.














15-01-2017
ഏറ്റുമാനൂര്‍ ശാഖാ വാര്‍ഷികം സംസ്ഥാന ജോ: സെക്രട്ടറി ശ്രീ.വി. എന്‍. സോമന്‍  നിര്‍വഹിച്ചു.








14-01-2017
നോച്ചിമ ശാഖ വാര്‍ഷികം സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരന്‍ നിര്‍വഹിച്ചു.



17-01-2017
കോട്ടയത്തു നടന്ന രോഹിത് വെമുല അനുസ്മരണത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരന്‍ പങ്കെടുത്തു സംസാരിച്ചു.
 
14-01-2017
കോട്ടയം താലൂക്ക് യൂണിയന്‍ സ്പെഷല്‍ പൊതുയോഗഉത്ഘാടനം സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരന്‍ നിര്‍വഹിച്ചു.




 
05-01-2017
 പട്ടികജാതി/പട്ടികവര്‍ഗ്ഗ സംയുക്ത സമിതിയുടെ സംസ്ഥാന പ്രവര്‍ത്തക കണ്‍വന്‍ഷന്‍









‘ഇതെന്ത് കമ്യൂണിസമാണ്?’; കേരളത്തിലെ സിപിഐഎമ്മിന് കാപട്യമെന്ന് ജിഗ്‌നേഷ് മേവാനി By Web Desk A+ A- 0 comments പത്തനംതിട്ട : ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ദളിതര്‍ക്കൊപ്പം നിന്നിരുന്ന സിപിഐഎം കേരളത്തിലെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന്...

Read more at: http://www.reporterlive.com/2017/01/30/351807.html
‘ഇതെന്ത് കമ്യൂണിസമാണ്?’; കേരളത്തിലെ സിപിഐഎമ്മിന് കാപട്യമെന്ന് ജിഗ്‌നേഷ് മേവാനി By Web Desk A+ A- 0 comments പത്തനംതിട്ട : ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ദളിതര്‍ക്കൊപ്പം നിന്നിരുന്ന സിപിഐഎം കേരളത്തിലെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന്...

Read more at: http://www.reporterlive.com/2017/01/30/351807.html
‘ഇതെന്ത് കമ്യൂണിസമാണ്?’; കേരളത്തിലെ സിപിഐഎമ്മിന് കാപട്യമെന്ന് ജിഗ്‌നേഷ് മേവാനി...

Read more at: http://www.reporterlive.com/2017/01/30/351807.html
‘ഇതെന്ത് കമ്യൂണിസമാണ്?’; കേരളത്തിലെ സിപിഐഎമ്മിന് കാപട്യമെന്ന് ജിഗ്‌നേഷ് മേവാനി...

Read more at: http://www.reporterlive.com/2017/01/30/351807.html

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ