1-11-2014
ആദിവാസി നില്‍പ്പുസമരം 118-)o ദിനം
പട്ടികജാതി/പട്ടികവര്‍ഗ്ഗ സംയുക്തസമിതി നേതാക്കള്‍
സെക്രട്ടറിയേറ്റ് നടയില്‍ വാ മൂടിക്കെട്ടി സമരം
KVMS സജീവമായി പങ്കെടുത്തു
പട്ടികജാതി/പട്ടികവര്‍ഗ്ഗ സംയുക്തസമിതി ജോയിന്റ് സെക്രട്ടറി ശ്രീ. ഐ. ബാബു കുന്നത്തൂര്‍ സ്വാഗതം പറയുന്നു.

പട്ടികജാതി/പട്ടികവര്‍ഗ്ഗ സംയുക്തസമിതി പ്രസിഡന്റ് ശ്രീ. വെണ്ണിക്കുളം മാധവന്റെ അദ്ധ്യക്ഷ പ്രസംഗം
KPMS പ്രസിഡന്റ് ശ്രീ. നീലകണ്ഠന്‍ മാസ്റ്റര്‍ ഉത്ഘാടനം ചെയ്യുന്നു.പട്ടികജാതി/പട്ടികവര്‍ഗ്ഗ സംയുക്തസമിതി സെക്രട്ടറി ശ്രീ. ടി. വി. ബാബു ആശംസകള്‍ അര്‍പ്പിക്കുന്നു.
KVMS പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരന്‍ ആശംസകള്‍ അര്‍പ്പിക്കുന്നു.
ആദിവാസി-ഗോത്ര മഹാസഭ ചെയര്‍മാന്‍ ശ്രീമതി. സി. കെ. ജാനു പട്ടികജാതി/പട്ടികവര്‍ഗ്ഗ സംയുക്തസമിതിയ്ക്കും ഘടക സംഘടനകള്‍ക്കും നന്ദി അര്‍പ്പിക്കുന്നു.

29-10-2014
ദേശീയ പട്ടികജാതി കമ്മീഷന്‍ മുമ്പാകെ അവകാശ സംരക്ഷണത്തിനായി
കേരള വേലന്‍ മഹാസഭ (KVMS)
നിലവിലുള്ള പട്ടികജാതി ലിസ്റ്റില്‍ യാതൊരു മാറ്റവും വരുത്തുവാന്‍ പാടില്ലെന്നും, കാലഹരണപ്പെട്ട ലോക്കൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ മറവില്‍ വേലന്‍, മണ്ണാന്‍, പേരുമണ്ണാന്‍, വണ്ണാന്‍ സമുദായങ്ങളെ പട്ടികജാതി ലിസ്റ്റില്‍ നിന്നും മാറ്റി പകരം അവശക്രിസ്താനികളേയും അവശമുസ്ലിമിങ്ങളെയും ധീവരരേയും തിരുകികയറ്റുവാന്‍ നടത്തുന്ന കുത്സിത ശ്രമങ്ങളില്‍ നിന്നും ഈ സമുദായങ്ങളെ സംരക്ഷിക്കണമെന്ന് കേരള വേലന്‍ മഹാസഭ (KVMS) ദേശീയ പട്ടികജാതി കമ്മീഷന്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രൈവറ്റ്/എയിഡഡ് മേഖലയില്‍ മാത്രമല്ല, എല്ലാ സര്‍വകലാശാലയിലും ദേവസ്വംബോര്‍ഡ് നടത്തുന്ന സ്ഥാപനങ്ങളിലും, സര്‍വീസ് കോ-ഒപറെറ്റീവ് സൊസൈറ്റികള്‍, അവയുടെ കീഴിലുള്ള ബാങ്കുകള്‍, നീതി സ്റ്റോര്‍, നീതി മെഡിക്കല്‍സ് എന്നിവകളിലും സംവരണം പാലിക്കുന്നില്ല എന്നും KVMS പരാതികള്‍ നല്‍കി. MP ഫണ്ട് ഗവണ്മെന്റ് നിഷ്കര്‍ശ്ശിക്കുന്നത് പോലെ 25% നിര്‍ബന്ധമായും പട്ടികജാതിക്കാര്‍ക്കു മാത്രമായി നീക്കിവയ്ക്കണം, SCP ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച പാലക്കാട് മെഡിക്കല്‍ കോളേജില്‍ മൊത്തം സീറ്റുകളും, നീയമനങ്ങളും പട്ടികജാതിക്കായി നീക്കിവയ്ക്കണം, പട്ടികജാതി വികസന വകുപ്പ് നടത്തുന്ന പ്രീ മെട്രിക് ഹോസ്റ്റലുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം, ഭൂമിയില്ലാത്ത എല്ലാ പട്ടികജാതി വിഭാഗക്കാര്‍ക്കും കൃഷി ചെയ്യുവാന്‍ കുറഞ്ഞത് 2 ഏക്കര്‍ ഭൂമിയെങ്കിലും നല്‍കണം, പട്ടികജാതിക്കാര്‍ 2012 വരെ എടുത്തിട്ടുള്ള എല്ലാ കര്‍ഷക, വ്യാവസായിക വായ്പ്പകള്‍ എഴുതി തള്ളണം, എല്ലാ പട്ടികജാതിക്കാരെയും BPL ലിസ്റ്റില്‍ പെടുത്തണം തുടങ്ങിയ നിവേദനങ്ങള്‍ ദേശീയ പട്ടികജാതി കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചു. കേരള വേലന്‍ മഹാസഭ (KVMS) പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരന്‍, സംസ്ഥാന കമ്മിറ്റി മെമ്പര്‍ ശ്രീ. എന്‍. വി. തമ്പി, കേരള വേലന്‍ യുവജന ഫെഡറെഷന്‍ (KVYF) നേതാവും ചേര്‍ത്തല മുനിസിപ്പാലിറ്റി കൌണ്‍സിലറുമായ ശ്രീ. ആര്‍. മുരളി തുടങ്ങിയ നേതാക്കള്‍ ദേശീയ പട്ടികജാതി കമ്മീഷനുമായി തിരുവനന്തപുരത്തുവച്ച് 29-10-2014 ന് ചര്‍ച്ചകള്‍ നടത്തി.

കേരള വേലന്‍ മഹാസഭ (KVMS) പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരന്‍, കേരള വേലന്‍
യുവജന ഫെഡറെഷന്‍ (KVYF) നേതാവും ചേര്‍ത്തല മുനിസിപ്പാലിറ്റി
കൌണ്‍സിലറുമായ ശ്രീ. ആര്‍. മുരളി, സംസ്ഥാന കമ്മിറ്റി മെമ്പര്‍ ശ്രീ. എന്‍. വി. തമ്പി തുടങ്ങിയ നേതാക്കള്‍ ദേശീയ പട്ടികജാതി കമ്മീഷനുമായി തിരുവനന്തപുരത്തുവച്ച് 29-10-2014 ന് ചര്‍ച്ചകള്‍ നടത്തിയപ്പോള്‍
കേരള വേലന്‍ മഹാസഭ (KVMS) പ്രസിഡന്റ് ഡോ. എന്‍. വി.
ശശിധരന്‍, കേരള വേലന്‍
യുവജന ഫെഡറെഷന്‍ (KVYF) നേതാവും ചേര്‍ത്തല മുനിസിപ്പാലിറ്റി
കൌണ്‍സിലറുമായ ശ്രീ. ആര്‍. മുരളി, സംസ്ഥാന കമ്മിറ്റി മെമ്പര്‍ ശ്രീ. എന്‍. വി. തമ്പി
18 - 10 - 2014
ജോലി ഉറപ്പുള്ള തൊഴിലധിഷ്ഠിത കോഴ്സുകള്‍ - തികച്ചും സൗജന്യം.
കൂടുതല്‍ വിവരങ്ങള്‍ക്ക് നോക്കുകയുവജന - മഹിളാ ഫെഡറേഷൻ (2013-14) വാർത്തകൾ
24-8-2014
KVMS കുന്നത്തുനാട് താലൂക്ക് വാര്‍ഷീകം
.
മഹാസഭ പ്രസിഡന്റ് ഡോ.
എന്‍. വി. ശശിധരന്‍ ഉത്ഘാടനം ചെയ്യുന്നു.
സദസ്
17-8-2014
മേക്കടംബ് സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേയ്ക്ക് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി രണ്ടാം പ്രാവശ്യവും തിരഞ്ഞെടുക്കപ്പെട്ട KVMS സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. ആര്‍. രാമന്‍.
30-7-2014
Malayala Manorama dated 31-7-2014
ആദിവാസികള്‍ ഭൂമിയും വനവും സംരക്ഷിക്കാന്‍,
സര്‍ക്കാര്‍ വാക്കുപാലിക്കുവാന്‍ വേണ്ടി സെക്രട്ടറിയേറ്റ് പടിക്കല്‍
ജൂലായ് 9 മുതല്‍ നടത്തിവരുന്ന അനിശ്ചിതകാല നില്‍പ്പു സമരത്തിന്
ഐക്യദാര്‍ഡട്യം പ്രഖ്യാപിച്ചു കൊണ്ട് KVMS ഉള്‍പ്പടെ വിവിധ പട്ടികജാതിസംഘടന
നേതാക്കള്‍ നടത്തിയ സമരത്തിന്റെ ദൃശ്യങ്ങള്‍.
ധര്‍ണ്ണയുടെ ഒരു ദൃശ്യം
ധര്‍ണ്ണയുടെ ഒരു ദൃശ്യം
ധര്‍ണ്ണയുടെ ഒരു ദൃശ്യം
ധര്‍ണ്ണയുടെ ഒരു ദൃശ്യം
ശ്രീ. ഗീതാനന്ദന്‍ സംസാരിക്കുന്നു.
Adv. നാരായണന്‍ സംസാരിക്കുന്നു.
KVMS സംസ്ഥാന പ്രസിഡന്റ്
Dr. ശശിധരന്‍ സംസാരിക്കുന്നു.
ശ്രീ. രാധാകൃഷ്ണന്‍ സംസാരിക്കുന്നു.
ശ്രീ. കുമാരദാസ് സംസാരിക്കുന്നു.
10-7-2014
യശ:ശരീരനായ മുന്‍ പ്രസിഡന്റ് ശ്രീ. പി. എസ്. വേലപ്പന്‍ അവര്കളുടെ 3-)o ചരമ വാര്‍ഷീകം
ജനനം - 19-3-1937
മരണം - 10-7-2011
യശ:ശരീരനായ മുന്‍ പ്രസിഡന്റ് ശ്രീ. പി. എസ്. വേലപ്പന്‍ അവര്കളുടെ ഫോട്ടോയ്ക്കു മുന്‍പില്‍ മഹാസഭ പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരന്‍ വിളക്കുകൊളുത്തുന്നു.
യശ:ശരീരനായ മുന്‍ പ്രസിഡന്റ് ശ്രീ. പി. എസ്. വേലപ്പന്‍ അവര്കള്‍ക്ക് പ്രണാമം
കോട്ടയം താലൂക്കു പ്രസിഡന്റ് ശ്രീ. പി. എസ്. ശ്രീധരന്‍, മഹിളാ കമ്മിറ്റി പ്രസിഡന്റ് ഡോ. പൊന്നമ്മ, ശ്രീമതി. ശാരദ വേലപ്പന്‍, താലൂക്കു സെക്രട്ടറി ശ്രീ. സി.കെ.പ്രഭാകരന്‍ എന്നിവര്‍
29-6-2014
കോട്ടയം താലൂക്ക് വിദ്യാഭ്യാസപുരസ്കാര വിതരണവും പൊതുപ്രവര്‍ത്തനത്തില്‍ 31 വര്‍ഷം പൂര്‍ത്തിയാക്കിയ സംസ്ഥാന ആഡിറ്റര്‍ ശ്രീ. ടി.കെ. ശിവശങ്കരനെ ആദരിക്കലും.
കേരള വേലന്‍ മഹാസഭ (KVMS) പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരന്‍ ഉത്ഘാടനം ചെയ്യുന്നു.
വനം പരിസ്ഥിതി വകുപ്പുമന്ത്രി ശ്രീ. തിരുവഞ്ചൂര്‍ രാധാക്രിഷ്ണന്‍ അവര്‍കള്‍ പൊതുപ്രവര്‍ത്തനത്തില്‍ 31 വര്‍ഷം പൂര്‍ത്തിയാക്കിയ സംസ്ഥാന ആഡിറ്റര്‍ ശ്രീ. ടി.കെ. ശിവശങ്കരനെ ആദരിക്കുന്നു.
വനം പരിസ്ഥിതി വകുപ്പുമന്ത്രി ശ്രീ. തിരുവഞ്ചൂര്‍ രാധാക്രിഷ്ണന്‍ അവര്‍കള്‍ പഠനോപകരണങ്ങളുടെ വിതരണം ഉത്ഘാടനം ചെയ്യുന്നു.
വനം പരിസ്ഥിതി വകുപ്പുമന്ത്രി ശ്രീ. തിരുവഞ്ചൂര്‍ രാധാക്രിഷ്ണന്‍ അവര്‍കള്‍ പഠനോപകരണങ്ങളുടെ വിതരണം നിര്‍വഹിക്കുന്നു.
വനം പരിസ്ഥിതി വകുപ്പുമന്ത്രി ശ്രീ. തിരുവഞ്ചൂര്‍ രാധാക്രിഷ്ണന്‍ അവര്‍കള്‍ പഠനോപകരണങ്ങളുടെ വിതരണം നിര്‍വഹിക്കുന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഫില്‍സന്‍ മാത്യൂസ് ആശംസകള്‍ നേരുന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഫില്‍സന്‍ മാത്യൂസ് പഠനോപകരണങ്ങളുടെ വിതരണം നിര്‍വഹിക്കുന്നു.
കേരള ഹൈക്കോടതി സീനിയര്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ. മണിലാല്‍ ആശംസകള്‍ നേരുന്നു. 
കേരള വേലന്‍ മഹാസഭ തോട്ടക്കാട് ശാഖാ പ്രസിഡന്റ് ശ്രീ. മണി ആശംസകള്‍ നേരുന്നു.
കേരള വേലന്‍ മഹാസഭ ഏറ്റുമാനൂര്‍ ശാഖാ പ്രസിഡന്റ് ശ്രീ. നാരായണന്‍ ആശംസകള്‍ നേരുന്നു.
കേരള വേലന്‍ മഹാസഭ വനിതാ ഫെഡറെഷന്‍ പ്രസിഡന്റ് ശ്രീമതി. വിജയമ്മ ഗോപിദാസ് ആശംസകള്‍ നേരുന്നു.
പൊതുപ്രവര്‍ത്തനത്തില്‍ 31 വര്‍ഷം പൂര്‍ത്തിയാക്കിയ സംസ്ഥാന ആഡിറ്റര്‍ ശ്രീ. ടി.കെ. ശിവശങ്കരന്‍ മറുപടി പ്രസംഗം നടത്തുന്നു.
കേരള വേലന്‍ മഹാസഭ കോട്ടയം താലൂക്ക് പ്രസിഡന്റ് ശ്രീ. ശ്രീധരന്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുന്നു.
കണയന്നൂര്‍ താലൂക്ക് മെറിറ്റ് ഈവനിംഗ്
ഇക്കഴിഞ്ഞ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയില്‍ പട്ടികജാതിയില്‍ രണ്ടാം റാങ്കുനേടിയ KVMS വനസ്വര്‍ഗം ശാഖായോഗത്തിലെ ശ്രീ. ബി. ശരത്.
27-6-2014
കേരള കൌമുദി
മലയാള മനോരമ
വിദ്യാഭ്യാസ വകുപ്പിൽ വംശഹത്യ
കേരള
വേലന്‍ മഹാസഭ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരന്‍
പുറപ്പെടുവിക്കുന്ന പ്രസ്ഥാവന.
തിരുവനന്തപുരം കോട്ടൺ ഹിൽ
സ്കൂൾ പ്രധാനാദ്ധ്യാപക ശ്രീമതി ഊര്‍മിളാദേവിയുടെ സസ്പെന്‍ഷൻ
ഒറ്റപ്പെട്ട സംഭവമല്ല. വിദ്യാഭ്യാസവകുപ്പിൽ കുറെ നാളുകളായി മന്ത്രിയും
അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും കൂടി നടത്തിക്കൊണ്ടിരിക്കുന്ന ആസൂത്രിതമായ, പട്ടികജാതി/പട്ടികവര്‍ഗ്ഗത്തിന്‍റെ
വംശഹത്യയും ശുദ്ധീകരണ പ്രക്രിയയും കേരള വേലൻ മഹാസഭ തിരിച്ചറിയുകയും ശക്തമായി
പ്രതിഷേധിക്കുകയും ചെയ്യുന്നു. ഈ മന്ത്രിയുടെ കാലയളവിൽ പട്ടികജാതിക്കാരായ അസംഖ്യം
ഹെഡ്മാസ്റ്റര്‍മാരെയും വിദ്യാഭ്യാസഡെപ്യൂട്ടി ഡയരക്ടർമാരെയും സസ്പെന്‍ഡ്
ചെയ്യപ്പെടുകയോ സ്ഥലംമാറ്റപ്പെടുകയോ ഉണ്ടായിട്ടുണ്ട്. എറണാകുളം ജില്ലയിലെ ഏഴിപ്രം
ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ
ശ്രീ. പവിത്രന്‍, ചൊവ്വ ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ്സ്
ശ്രീമതി. സീത, ഇടുക്കി വിദ്യാഭ്യാസഡെപ്യൂട്ടി
ഡയരക്ടർ ശ്രീ. നാരായണന്‍ മുതലായവർ ഇങ്ങിനെ പീഡിപ്പിക്കപ്പെട്ടവരാണ്. ശ്രീമതി ഊര്‍മിളാദേവിയുടെ കാര്യത്തിൽ മന്ത്രിയുടെ
നിര്‍ദ്ദേശം അനുസരിച്ച് റിപ്പോര്‍ട്ട് ഉണ്ടാക്കിയ അഡീഷണൽ DPI ശ്രീമതി. യു. കെ.
ശ്യാമളയും 45 ദിവസത്തെ പീഡന സസ്പെന്‍ഷനും പണിഷ്മെന്റ് ട്രാന്‍സ്ഫറും കഴിഞ്ഞ്
തിരിച്ചെത്തിയതേയുള്ളൂ. അവരെ വീണ്ടും
സമൂഹമദ്ധ്യത്തിൽ അപഹാസിതയാക്കി പീഡിപ്പിക്കുന്ന വിദ്യാഭ്യാസമന്ത്രിയുടെ മാടമ്പിത്തരം പട്ടികജാതിസമൂഹം തിരിച്ചറിഞ്ഞുകഴിഞ്ഞു
16-6-2014
KVMS
പ്രസിഡന്റ് ഡോ.എന്‍.വി.ശശിധരന്‍ SNDP യോഗം ജനറല്‍ സെക്രട്ടറി ശ്രീ.
വെള്ളാപ്പള്ളി നടെശന്‍, KPMS ജനറല്‍ സെക്രട്ടറി ശ്രീ. ടി.വി. ബാബു
എന്നിവരോടൊപ്പം.
15-6-2014
കേരള വേലന്‍ മഹാസഭ (KVMS) യില്‍
അഖില കേരള വേലന്‍ മഹാസഭ (AKVMS) ലയിച്ചു.
ചേര്‍ത്തല താലൂക്കു യൂണിയന്‍ സെക്രട്ടറി ശ്രീ. കൃഷ്ണന്‍ വയലാര്‍ സ്വാഗതം ആശംസിക്കുന്നു.
ചേര്‍ത്തല താലൂക്കു യൂണിയന്‍ പ്രസിഡന്‍റ് ശ്രീ. ശങ്കു ചേര്‍ത്തലയുടെ അദ്ധ്യക്ഷ പ്രസംഗം.
കേരള വേലന്‍ മഹാസഭ (KVMS) പ്രസിഡന്റ് ഡോ. എന്‍. വി. ശശിധരന്‍ ഉത്ഘാടനം ചെയ്യുന്നു.
സദസ്
സദസ്
അഖില കേരള വേലന്‍ മഹാസഭ (AKVMS) ഡിറക്ടര്‍ ബോര്‍ഡ് അംഗം ശ്രീ.ഡി.വൈ.ദാമോദരന്‍ ലയനപ്രമേയം അവതരിപ്പിക്കുന്നു.
കേരള വേലന്‍ മഹാസഭ (KVMS)സെക്രട്ടറിശ്രീ.എം.എസ്.ബാഹുലേയന്‍ ആശംസകള്‍ അര്‍പ്പിക്കുന്നു
കേരള വേലന്‍ മഹാസഭ (KVMS) - അഖില കേരള വേലന്‍ മഹാസഭ (AKVMS) ലയന പ്രമേയം
അഖില കേരള വേലന്‍ മഹാസഭ (AKVMS) പ്രസിഡന്റ് ശ്രീ. തങ്കപ്പന്‍ അവര്‍കളുടെ
ആശംസ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ